Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൂക്കുന്നിമലയിൽ വൻ...

മൂക്കുന്നിമലയിൽ വൻ അഗ്​നിബാധ; മൂന്നര ഏക്കറോളം വനഭൂമി കത്തിനശിച്ചു

text_fields
bookmark_border
മലയിൻകീഴ്: മൂക്കുന്നിമലയിൽ വൻ അഗ്നിബാധ. സ്വകാര്യവ്യക്തികളും ക്വാറി ഉടമയും കൈവശം വെച്ചിട്ടുള്ള മൂന്നര ഏക്കറോളം സ്വാഭാവിക വനഭൂമിയും അടിക്കാടും ഉൾപ്പെടെയുള്ള സ്ഥലത്തെ മരങ്ങൾ കത്തിനശിച്ചു. മെട്രോ അഗ്രിഗേറ്റ്സ് എന്ന ക്വാറിയുടമയുടെ കൈവശമുള്ളതാണ് കത്തിയ ഭൂമിയിൽ ഭൂരിഭാഗവും. കമ്പനി പാറ പൊട്ടിക്കുന്നതിനായി സൂക്ഷിച്ചിരുന്ന ടൺ കണക്കിന് വെടിമരുന്ന് മാഗസിനുകൾക്ക് നൂറുവാരയകലെ വരെ അഗ്നി പടർന്നു. പ്രശ്നത്തി​െൻറ ഗൗരവം മനസ്സിലാക്കിയ കമ്പനി ജീവനക്കാർ മണ്ണുമാന്തി യന്ത്രങ്ങളുടെയും തൊഴിലാളികളുടെയും സഹായത്താൽ മാഗസിനുകൾ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്തു. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അടിക്കാടുകളിൽനിന്ന് മരങ്ങളിലേക്ക് തീ പടരുന്നത് നാട്ടുകാർ കണ്ടത്. നരുവാമൂട് പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് കാട്ടാക്കട, നെയ്യാറ്റിൻകര, ചെങ്കൽച്ചൂള എന്നിവിടങ്ങളിൽനിന്ന് 12 അഗ്നിരക്ഷാ യൂനിറ്റും 50ലേറെ സുരക്ഷാസേനയും എത്തി. നാട്ടുകാരുടെ സഹായത്തോടെ വൈകീട്ട് നാലരയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മൂന്നുവർഷമായി വേനൽക്കാലത്ത് തീപിടിക്കുന്നത് ഇവിടെ പതിവാണ്. ഇതോടെ സമീപവാസികളും പരിഭ്രാന്തിയിലാണ്. പാറകൾ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന സ്ഫോടനത്തോടൊപ്പം ചിതറി അടിക്കാടുകളിലേക്ക് വീഴുന്ന വെടിമരുന്നുകൾ വേനലിൽ ചൂടുകൊണ്ട് സ്വയം തീ പിടിക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം നാട്ടുകാർ ഉയർത്തുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story