Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുതിയ റേഷൻ കാർഡിന്...

പുതിയ റേഷൻ കാർഡിന് ഇന്നുമുതൽ അപേക്ഷിക്കാം

text_fields
bookmark_border
പുനലൂർ: പുതിയ റേഷൻകാർഡിനുള്ള അപേക്ഷ വ്യാഴാഴ്ച മുതൽ പഞ്ചായത്ത്തലത്തിൽ പുനലൂർ താലൂക്ക് സപ്ലൈ ഓഫിസിൽ സ്വീകരിക്കും. നിലവിൽ റേഷൻകാർഡ് ഇല്ലാത്തവർക്കും കഴിഞ്ഞ റേഷൻകാർഡ് പുതുക്കൽ വേളയിൽ ഫോട്ടോ എടുക്കാൻ കഴിയാത്തവർക്കും പുതിയ കാർഡിന് അപേക്ഷിക്കാം. കുടുംബ കാർഡിൽനിന്ന് കുറവ് ചെയ്ത് പുതിയ കാർഡ് ലഭിക്കാനും തിരുത്തൽ, റിഡക്ഷൻ, സറണ്ടർ സർട്ടിഫിക്കറ്റിനുള്ള എന്നീ അപേക്ഷ ഇപ്പോൾ സ്വീകരിക്കുകയില്ല. അപേക്ഷയോടൊപ്പം കാർഡുടമയുടെ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റിയുടെ െറസിഡൻഷ്യൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, വില്ലേജിൽനിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡി​െൻറ പകർപ്പ്, ജനന സർട്ടിഫിക്കറ്റി​െൻറ പകർപ്പ് തുടങ്ങിയ രേഖകളും ഹാജരാക്കണം. അപേക്ഷ‍യുടെ മാതൃക സപ്ലൈ ഓഫിസിൽ ലഭിക്കും. അപേക്ഷകർ പുതിയ റേഷൻകാർഡും ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന തീയതി: വ്യാഴം- പുനലൂർ മുനിസിപ്പാലിറ്റി, 16ന് കരവാളൂർ പഞ്ചായത്ത്, 17 ഇടമുളക്കൽ, 19 അഞ്ചൽ, 20 ഏരൂർ, 21 ആര്യങ്കാവ്, 22 തെന്മല, 23 അലയമൺ, 24 കുളത്തൂപ്പുഴ.
Show Full Article
TAGS:LOCAL NEWS 
Next Story