Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെരപ്പയം പാലം:...

പെരപ്പയം പാലം: സഫലമാകുന്നത്​ അമീർക്കണ്ണ്​ ലബ്ബയുടെ സ്വപ്​നം

text_fields
bookmark_border
കൊല്ലം: പെരപ്പയത്ത് പാലം നിർമിച്ച് പ്രദേശത്തെ പോരേടവുമായി ബന്ധിക്കുേമ്പാൾ സഫലമാകുന്നത് വർഷങ്ങൾക്കുമുമ്പ് മരണപ്പെട്ട അമീർക്കണ്ണ് ലബ്ബയുടെ സ്വപ്നങ്ങൾ. 1960കളിൽ പഞ്ചായത്തി​െൻറ ക്രാഷ് പദ്ധതിയിൽപെടുത്തി ആലുംമൂട് മുതൽ പെരപ്പയം വരെ റോഡ് നിർമിക്കുന്നതിൽ മുൻനിരയിൽ നിന്ന വ്യക്തിയായിരുന്നു ലബ്ബ. പെരപ്പയത്തെ ജനങ്ങൾ റോഡ് സ്വപ്നമായി കണ്ടിരുന്ന കാലത്ത് ലബ്ബയും സഹപ്രവർത്തകരും നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് വള്ളക്കടവുവരെ റോഡ് വന്നത്. റോഡ് നിർമാണവുമായി ബന്ധപെട്ട് ആദ്യഘട്ടത്തിൽ കൂടെ നിന്നിരുന്ന പലരും വിവിധ കാരണങ്ങൾ കൊണ്ട് പിന്മാറിയെങ്കിലും ഇദ്ദേഹത്തി​െൻറ നിശ്ചയദാർഢ്യത്തിന് മുന്നിൽ സ്വപ്നം യാഥാർഥ്യമാവുകയായിരുന്നു. റോഡ് യാഥാർഥ്യമാക്കാൻ കുടുംബപരമായി ഉണ്ടായിരുന്ന വസ്തുവകകൾ നഷ്ടമായിട്ടും ആത്മാർഥമായി പരിശ്രമിച്ച ലബ്ബയുടെ ഒാർമകൾ പുതുതലമുറക്ക് അന്യമാണിന്ന്. ഇത്തിക്കരയാറിലെ പെരപ്പയം കടവിൽ ആദ്യകാലത്ത് തോണി യാഥാർഥ്യമാക്കാൻ പരിശ്രമിച്ച വ്യക്തികൂടിയാണ് അമീർക്കണ്ണ് ലബ്ബ. ഇതിനായി മുന്നിട്ടിറങ്ങുകയും സ്വന്തമായി തോണി വാങ്ങി പഞ്ചായത്തിന് കൈമാറുകയും ചെയ്തിരുന്നു. പാലം വരുന്നതിനു മുമ്പ് ജനങ്ങൾക്ക് ഇരുകരകളിലേക്കും സഞ്ചരിക്കാനുള്ള ഏക ആശ്രയമായിരുന്നു പെരപ്പയം കടവിലെ തോണി. 1942-1945 കാലത്ത് ഇന്ത്യൻ നാഷനൽ ആർമി (െഎ.എൻ.എ)യിൽ സുബാഷ് ചന്ദ്രബോസിനോടെപ്പം അമീർക്കണ്ണ് ലബ്ബ പ്രവർത്തിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story