Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅവർ എന്നെയും...

അവർ എന്നെയും കൊന്നേക്കാം --^കുരീപ്പുഴ

text_fields
bookmark_border
അവർ എന്നെയും കൊന്നേക്കാം ---കുരീപ്പുഴ തിരുവനന്തപുരം: സ്വാതന്ത്ര്യ ബോധമുള്ള എഴുത്തകാരെ ഭയക്കുന്നവരാണ് ഫാഷിസ്റ്റുകൾ അതിനാൽ അവർ എന്നെയും കൊന്നേക്കാമെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. ചാക്ക വൈ.എം.എ അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു കവി. ഹിന്ദു ദേവന്മാരെ അപമാനിച്ചതായി ആരോപിച്ച് വ്യാജ പ്രചാരണമാണ് കേരളമാകെ അവർ നടത്തുന്നത്. താൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. കള്ളം ഫാഷിസ്റ്റുകളുടെ ആയുധമാണ്. കലാകാരനെ ഭയക്കുന്നത് അവരുടെ സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ്മ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായുള്ള കടന്നാക്രമണമാണ് കുരീപ്പുഴക്ക് നേരെയുണ്ടായ ആക്രമണമെന്ന് മന്ത്രി പറഞ്ഞു. സംഘ്പരിവാർ നടത്തുന്നത് ഭീതിയുടെ രാഷട്രീയമാണ്. കലാസൃഷ്ടിയിലൂടെ ശരിയായ അഭിപ്രായങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരെ അംഗീകരിക്കാനെ നമുക്കാകൂയെന്നും അതിന് കേരളം ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ചെയർമാനും കൗൺസിലറുമായ കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വൈ.എം.എ സെക്രട്ടറി ശ്രീകണ്ഠൻ, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കൂട്ടായ്മയുടെ ഭാഗമായി ഫോട്ടോ പ്രദർശനവും നാടകവും അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story