Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപി. ഭാസ്കര​െൻറയും...

പി. ഭാസ്കര​െൻറയും നീലക്കുയിലിെൻറയും സ്മരണ പുതുക്കി

text_fields
bookmark_border
തിരുവനന്തപുരം: മലയാളത്തിൽ പാട്ടി​െൻറ പാലാഴി സൃഷ്്ടിച്ച പി. ഭാസ്കരൻ മാസ്റ്ററുടെയും നീലക്കുയിലി​െൻറയും സ്മരണപുതുക്കി തലസ്ഥാനം. വൈലോപ്പിള്ളി സംസ്കൃതിഭവനിൽ നവീകരിച്ച രാകേന്ദു ഓപൺ എയർ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ഓഡിറ്റോറിയം മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. കെ. മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. തുടർന്ന് ഭാസ്കരൻ മാസ്റ്റർ സാംസ്കാരിക വേദിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. നീലക്കുയിൽ പുരസ്കാരം നടൻ നെടുമുടിവേണുവിനും ഭാസ്കരൻ മാസ്റ്റർ പുരസ്കാരം പൂവച്ചൽ ഖാദറിനും മന്ത്രി സമ്മാനിച്ചു. വൈലോപിള്ളി സംസ്കൃതിഭവൻ സെക്രട്ടറി എം.ആർ. ജയഗീത, കെ. ചന്ദ്രിക, എം.ആർ. തമ്പാൻ, നീലക്കുയിലിൽ അഭിനയിച്ച വിപിൻ മോഹൻ എന്നിവർ സംസാരിച്ചു. ഭാസ്കരൻ മാസ്റ്ററുടെ ഭാര്യ ഇന്ദിരയെ ആദരിച്ചു. പി. ജയചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് വയലാർ സാംസ്കാരിക വേദിയുടെ ഗാനാഞ്ജലിയുമുണ്ടായി.
Show Full Article
TAGS:LOCAL NEWS 
Next Story