Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചിറയിന്‍കീഴ്...

ചിറയിന്‍കീഴ് താലൂക്കില്‍ ലഹരിമാഫിയ പിടിമുറുക്കുന്നു കഞ്ചാവ്, മയക്കുമരുന്ന് വിൽപന വ്യാപകം

text_fields
bookmark_border
ആറ്റിങ്ങല്‍: ചിറയിന്‍കീഴ് താലൂക്കില്‍ ലഹരിമാഫിയപിടിമുറുക്കുന്നു. കഞ്ചാവ് വിൽപന സംഘങ്ങളാണ് ഏറ്റവും കൂടുതലുള്ളതെങ്കിലും സമീപകാലത്ത് മയക്കുമരുന്ന് ഉപയോഗവും കണ്ടെത്തിയിട്ടുണ്ട്. കോളജ് വിദ്യാർഥികള്‍ക്കിടയിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വിദ്യാർഥികളും ഇതരസംസ്ഥാന തൊഴിലാളികളുമാണ് കഞ്ചാവ് മാഫിയയുടെ ഇരകളില്‍ ഏറിയപങ്കും. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും പരിസരത്ത് കഞ്ചാവ് വിൽക്കുന്ന കേന്ദ്രങ്ങള്‍ സജീവമാണ്. പൊലീസി​െൻറയും എക്സൈസി​െൻറയും പരിശോധനകളില്ലാത്തതാണ് കഞ്ചാവ് ലോബിക്ക് സഹായകമാകുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കഞ്ചാവ്മാഫിയ താലൂക്കിലെ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഒരുപോലെ സജീവമാണ്. പണ്ട് തൊഴിലാളികളായിരുന്നു കഞ്ചാവി​െൻറ ഇരകളെങ്കില്‍ ഇപ്പോള്‍ സ്ഥിതിമാറി. താലൂക്കിലെത്തുന്ന കഞ്ചാവി​െൻറ 90 ശതമാനം ഉപഭോക്താക്കളും വിദ്യാർഥികളാണെന്നാണ് ഇടക്കാലത്ത് കഞ്ചാവ് കേസില്‍ അറസ്റ്റിലായവരില്‍നിന്ന് അധികൃതര്‍ക്ക് ലഭിച്ച വിവരം. അടുത്തിടെ ആറ്റിങ്ങലില്‍ ലോഡ്ജില്‍നിന്ന് ഒരുകിലോയിലധികം കഞ്ചാവുമായി യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. താലൂക്കിലെ വിവിധഭാഗങ്ങളില്‍നിന്നുളള വിദ്യാർഥികളായിരുന്നു ഇവരുടെ ഇടപാടുകാര്‍. എട്ടാം ക്ലാസിൽ പഠിക്കുന്നവർ മുതല്‍ എൻജിനീയറിങ് വിദ്യാർഥികള്‍ വരെ ഇവരുടെ ഇരകളായിരുന്നു. പൊലീസ് സ്റ്റേഷ​െൻറ വിളിപ്പാടകലെയാണ് ഈ കച്ചവടകേന്ദ്രം പ്രവര്‍ത്തിച്ചത്. നഗരൂരില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ ലഭിച്ചത് ഒന്നരകിലോ കഞ്ചാവായിരുന്നു. നഗരത്തിലെയും ഗ്രാമങ്ങളിലെയും സ്‌കൂളുകളുടെ പരിസരത്ത് കഞ്ചാവ് വിൽക്കുന്ന സംഘങ്ങള്‍ സജീവമാണ്. 20 രൂപയുടെ പൊതികളിലാക്കിയാണ് വിദ്യാർഥികള്‍ക്ക് നൽകുന്നത്. ഹയർ സെക്കന്‍ഡറി സ്‌കൂളുകളാണ് ഇക്കൂട്ടരുടെ പ്രധാന ലക്ഷ്യം. കഞ്ചാവ് ഉപയോഗിച്ചശേഷം സ്‌കൂളിലെത്തി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന കുട്ടികള്‍ അനവധിയാണ്. വിദ്യാർഥികളെത്തന്നെ കഞ്ചാവ് കച്ചവടക്കാരും ഇടനിലക്കാരുമാക്കി മാറ്റുന്നതാണ് മറ്റൊരു തന്ത്രം. കുട്ടികള്‍ കഞ്ചാവി​െൻറ അടിമകളായിക്കഴിഞ്ഞശേഷമായിരിക്കും അധ്യാപകരും രക്ഷാകർത്താക്കളും വിവരം അറിയുന്നത്. മിക്ക സ്‌കൂളുകളിലും ആവര്‍ത്തിച്ച് കൗണ്‍സലിങ് നടത്തി ഇത്തരം കുട്ടികളെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടക്കുന്നുണ്ട്. ചിലയിടങ്ങളില്‍ പ്രശ്നക്കാരെ പരീക്ഷക്ക് മാത്രം എത്തിയാൽ മതിയെന്ന നിലപാടിലും പി.ടി.എ എത്തിയിട്ടുണ്ട്. കുട്ടിക്കുറ്റവാളികള്‍ വർധിക്കുന്നതിനു പിന്നില്‍ കഞ്ചാവ് മാഫിയയാണെന്ന് അധികൃതര്‍ പറയുന്നു. പൊലീസി​െൻറയും എക്സൈസി​െൻറയും കൂട്ടായ പരിശ്രമം ഉണ്ടായില്ലെങ്കില്‍ വിദ്യാർഥികളെ രക്ഷിക്കാന്‍ കഴിയില്ലെന്ന ആശങ്കകളാണ് രക്ഷാകർത്താക്കള്‍ പങ്കുവെക്കുന്നത്. ഒഡിഷ, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നാണ് താലൂക്കില്‍ കഞ്ചാവെത്തുന്നത്. മുമ്പ് തീവണ്ടി വഴിയാണ് വന്നിരുന്നത്. ഇപ്പോള്‍ സ്വകാര്യവാഹനങ്ങളില്‍ പ്രത്യേക അറകള്‍ സജ്ജമാക്കിയാണ് കഞ്ചാവ് കടത്തുന്നത്. ചെറുപ്പക്കാര്‍ ഉപയോഗിക്കുന്ന പുതിയ മോഡല്‍ ബൈക്കുകളിലും കഞ്ചാവ് കടത്തുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒന്നര കിലോവീതമുള്ള വലിയ പൊതികളായാണ് വിതരണക്കാര്‍ക്ക് ലഭ്യമാക്കുന്നത്. ഇതോടൊപ്പം ഉപഭോക്താക്കൾക്ക് കഞ്ചാവ് ഇട്ട് നല്‍കുന്നതിന് പാകത്തില്‍ ചെറിയ പൊതികളും ലഭ്യമാക്കും. നഗരസഭാ പരിധിക്കുള്ളില്‍ ചില വിദ്യാർഥികള്‍ മയക്കുമരുന്ന് ഉപയോഗിച്ചതായും സമീപകാലത്ത് കണ്ടെത്തിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story