Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅടുപ്പിൽനിന്ന്...

അടുപ്പിൽനിന്ന് തീപടർന്ന് വീട് ഭാഗികമായി കത്തിനശിച്ചു

text_fields
bookmark_border
വർക്കല: അടുക്കളയിലെ വിറകടുപ്പിൽനിന്ന് തീപടർന്ന് വീട് ഭാഗികമായി കത്തിനശിച്ചു. വെട്ടൂർ പഞ്ചായത്തിലെ മേൽവെട്ടൂർ കരിഞ്ചാമ്പ് വീട്ടിൽ സജീനയുടെ വീടാണ് നശിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് അപായമുണ്ടായത്. അടുപ്പിന് മുകൾ ഭാഗത്തുണ്ടായിരുന്ന വിറകുതട്ടിലേക്ക് പടർന്ന തീ മേൽക്കൂരയിലേക്ക് വ്യാപിക്കുകയായിരുന്നു. വീശിയടിച്ച കാറ്റിൽ ഓലമേഞ്ഞ മേൽക്കൂര ഭാഗികമായി കത്തിവീണു. കിടപ്പുമുറിയിലെ കട്ടിൽ, മെത്ത, ഫാൻ, ഇലക്ട്രിക് വയറിങ് എന്നിവയും കത്തിപ്പോയി. വർക്കല ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story