Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദൈവത്തോടടുക്കാൻ...

ദൈവത്തോടടുക്കാൻ ലഭിക്കുന്ന പുണ്യദിനങ്ങളാണ് നോമ്പുകാലം; ഡോ.വിൻസെൻറ് സാമുവൽ

text_fields
bookmark_border
ദൈവത്തോടടുക്കാൻ ലഭിക്കുന്ന പുണ്യദിനങ്ങളാണ് നോമ്പുകാലം --ഡോ. വിൻസ​െൻറ് സാമുവൽ ലത്തീൻ സഭയിൽ നോമ്പുകാലത്തിന് തുടക്കം നെയ്യാറ്റിൻകര: ദൈവസ്നേഹത്തിൽ വളരാനും ദൈവത്തോട് കൂടുതൽ അടുക്കാനും ലഭിക്കുന്ന പുണ്യദിനങ്ങളാണ് നോമ്പുകാലമെന്ന് നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസ​െൻറ് സാമുവൽ. നെയ്യാറ്റിൻകര അമലോത്ഭവമാതാ കത്തീഡ്രൽ ദേവാലയത്തിൽ ലത്തീൻ രൂപതയുടെ നോമ്പുകാലത്തിന് തുടക്കം കുറിച്ച് വിഭൂതി ബുധൻ കർമങ്ങൾക്ക് നേതൃത്വം കൊടുക്കുകയായിരുന്നു അദ്ദേഹം. റീജ്യൻ കോഓഡിനേറ്ററും ഇടവക വികാരിയുമായ മോൺ. വി.പി. ജോസ് സഹകാർമികനായി. വിഭൂതി തിരുനാളോടെ ലത്തീൻ സഭയിൽ നോമ്പുകാലത്തിന് ഔേദ്യാഗിക തുടക്കമായി. ചാരംകൊണ്ട് വിശ്വാസികളുടെ നെറുകയിൽ കുരിശുവരച്ചാണ് വിഭൂതി കർമങ്ങളിലേക്ക് പ്രവേശിച്ചത്. രൂപതയുടെ തീർഥാടന കേന്ദ്രങ്ങളായ വെള്ളറട തെക്കൻ കുരിശുമലയിൽ മോൺ. വിൻസ​െൻറ് കെ. പീറ്ററും ബോണക്കാട് കുരിശുമലയിൽ ഫാ. സെബാസ്റ്റ്യൻ കണിച്ചുകുന്നത്തും ബാലരാമപുരം വിശുദ്ധ സെബസ്ത്യനോസ് ദേവാലയത്തിൽ ഫാ. ജോയ്മത്യാസും കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിൽ ഫാ. വത്സലൻ ജോസും ചടങ്ങുകൾക്ക് നേതൃത്വം നൽകി. വ്ലാത്താങ്കര സ്വർഗാരോപിത മാത ദേവാലയത്തിൽ ഫാ. എസ്.എം. അനിൽകുമാറും തൂങ്ങാംപാറ വിശുദ്ധ കൊച്ചുേത്രസ്യ ദേവാലയത്തിൽ ഫാ. ഇഗ്നേഷ്യസുമാണ് നേതൃത്വം നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story