Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാറനല്ലൂരിൽ അവിശ്വാസം...

മാറനല്ലൂരിൽ അവിശ്വാസം പരാജയപ്പെട്ടു പ്രമേയം ചർച്ചക്കെടുക്കാതെ തള്ളി

text_fields
bookmark_border
കാട്ടാക്കട: മാറനല്ലൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കെതിരെ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജപ്പെട്ടു. ബി.ജെ.പിയുടെ എട്ടുപേർ മാത്രമാണ് ബുധനാഴ്ച രാവിലെ 11ന് നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാനെത്തിയത്. കോൺഗ്രസിലെ എട്ട് അംഗങ്ങളും ഇടതുമുന്നണിയുടെ അഞ്ചുപേരും വിട്ടുനിന്നു. ക്വാറം തികയണമെങ്കിൽ 11 അംഗങ്ങളുടെ പിന്തുണ ഉണ്ടാകണം. അതിനാൽ പ്രമേയം ചർച്ചക്കെടുക്കാതെ തള്ളുകയായിരുന്നു. ഉച്ചക്കു ശേഷം നടന്ന വൈസ് പ്രസിഡൻറിനെതിരെ നൽകിയ അവിശ്വാസ പ്രമേയവും പരാജപ്പെട്ടു. 2017 ഏപ്രിൽ 27ന് കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടർന്ന് ബി.ജെ.പിക്ക് പ്രസിഡൻറ് വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ നഷ്ടപ്പെട്ടിരുന്നു. അവിശ്വാസ പ്രമേയത്തെ ഇടതുപക്ഷം അനുകൂലിച്ചതിനെ തുടർന്നാണ് ബി.ജെ.പിക്ക് ഭരണം നഷ്ടമായത്. 21 അംഗ പഞ്ചായത്തിൽ ബി.ജെ.പി എട്ട്, കോൺഗ്രസ് എട്ട്, സി.പി.എം എട്ട്, സി.പി.ഐ ഒന്ന് അംഗങ്ങളാണുള്ളത്. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് കിളിക്കോട്ടുകോണം വാർഡിലെ എസ്. രമയും വൈസ് പ്രസിഡൻറ് തൂങ്ങാംപാറ വാർഡിലെ കണ്ടല അഷ്റഫിനെയുമാണ് ബി.ജെ.പി അവിശ്വാസത്തിലൂടെ പുറത്താക്കാന്‍ ശ്രമിച്ചത്. നേമം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജിത്തായിരുന്നു വരണാധികാരി.
Show Full Article
TAGS:LOCAL NEWS 
Next Story