Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅമിത ജോലിഭാരം: 16ന്...

അമിത ജോലിഭാരം: 16ന് കൂടുതല്‍ സമയം ജോലിചെയ്ത്​ പ്രിന്‍സിപ്പല്‍മാര്‍ പ്രതിഷേധിക്കും

text_fields
bookmark_border
കൊല്ലം: വേറിട്ട പ്രതിഷേധത്തിന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ ഒരുങ്ങുന്നു. സ്‌കൂള്‍ പ്രവര്‍ത്തിസമയത്തിന് അരമണിക്കൂര്‍ നേരത്തേ എത്തുകയും വൈകീട്ട് അരമണിക്കൂര്‍ വൈകി പോവുകയും ആദിവസം ഹാജര്‍ബുക്കില്‍ ഒപ്പിടാതെയുമുള്ള പ്രതിഷേധത്തിനാണ് പ്രിന്‍സിപ്പല്‍മാര്‍ തയാറെടുക്കുന്നത്. അമിതജോലിഭാരം കുറക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ചയാണ് ഒാള്‍ കേരള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ പ്രതിഷേധം. ക്ലര്‍ക്ക്, പ്യൂണ്‍, മിനിസ്റ്റീരിയല്‍ ജോലികള്‍ക്ക് പുറമേ 24 പീരിയഡ് വരെയുള്ള അധ്യാപനവും മൂലം മാനസിക സമ്മര്‍ദം ഏറുന്നതാണ് പ്രതിഷേധത്തിലേക്ക് നയിച്ചതെന്ന് അസോ. പ്രസിഡൻറ് ജയമോഹന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. അമിത ജോലിഭാരം മൂലമുള്ള മാനസിക സമ്മര്‍ദം മൂലം കാസര്‍കോടും കൊല്ലത്തും രണ്ട് പ്രിന്‍സിപ്പല്‍മാര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. 1,50,-200 കുട്ടികള്‍ പഠിപ്പിക്കുന്ന വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ പ്യൂണ്‍, ക്ലര്‍ക്ക് തസ്തികള്‍ നിലവിലുണ്ട്. എന്നാല്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഈ തസ്തികള്‍ ഇല്ല. ഇതുമൂലം ഈ ജോലികള്‍ പ്രിന്‍സിപ്പല്‍മാരാണ് ചെയ്യേണ്ടത്. പുറമെ 24 പീരിയഡ് ക്ലാസുകള്‍ എടുക്കണമെന്ന നിര്‍ദേശം കൂടി എത്തിയപ്പോള്‍ ജോലിഭാരം വർധിച്ചു. വെള്ളിയാഴ്ച പ്രിന്‍സിപ്പല്‍മാര്‍ കറുത്ത ബാഡ്ജ് ധരിച്ച് 'സഹന സാക്ഷ്യം' പ്രതിഷേധവും സംഘടിപ്പിക്കും. ഇതി​െൻറ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മിഠായിത്തെരുവില്‍ നടക്കും. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി സക്കീര്‍, ട്രഷറർ സലാം, കോഒാഡിനേറ്റര്‍ കെ.സി. ജോസ്, ജെഗി എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story