Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ലയിൽ മുസ്​ലിം...

ജില്ലയിൽ മുസ്​ലിം ലീഗിൽ വിഭാഗീയതയില്ല ^എം. അൻസാറുദ്ദീൻ

text_fields
bookmark_border
ജില്ലയിൽ മുസ്ലിം ലീഗിൽ വിഭാഗീയതയില്ല -എം. അൻസാറുദ്ദീൻ കൊല്ലം: ജില്ലയിലെ മുസ്ലിം ലീഗിൽ വിഭാഗീയതയില്ലെന്ന് ജില്ല പ്രസിഡൻറ് എം. അൻസാറുദ്ദീൻ. പാർട്ടി സംസ്ഥാനനേതൃത്വം നിർദേശിച്ച വ്യവസ്ഥകളും മാർഗനിർദേശങ്ങളും പൂർണമായും പാലിച്ചാണ് എല്ലാഘടകങ്ങളിലും ഭാരവാഹി തെരെഞ്ഞടുപ്പ് നടന്നിട്ടുള്ളത്. പാർട്ടി െഎക്യത്തോടെയാണ് ജില്ലയിൽ പൊയ്െകാണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ മുസ്ലിം ലീഗിൽ വിഭാഗീയതയെന്ന ആരോപണം സംബന്ധിച്ച് മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി സംസ്ഥാനനേതൃത്വം എടുക്കുന്ന ഒരു നിലപാടുകളെയും ലംഘിക്കുന്ന നടപടി യഥാർഥ മുസ്ലിം ലീഗുകാരിൽ നിന്നുണ്ടാകില്ല. ഭാരവാഹി തെരെഞ്ഞടുപ്പിൽ പ്രതിഷേധിച്ച് ലീഗുകാരാരും പ്രകടനം നടത്തിയിട്ടില്ല. അച്ചടക്കലംഘനം എവിടെയങ്കിലും ശ്രദ്ധയിൽപെട്ടാൽ കർശനനടപടി ഉണ്ടാകും. ജില്ലയിൽ പാർട്ടിക്കായി ത്യാഗംചെയ്ത നൂറുകണക്കിനാളുകളുണ്ട്. അവരിൽ ദീർഘകാലം പ്രവർത്തിച്ചിട്ടും ഒരു സ്ഥാനം പോലും ലഭിക്കാത്തവരുമുണ്ട്. ആ ത്യാഗങ്ങളുടെ ഫലമാണ് ഇന്നത്തെ മുസ്ലിം ലീഗി​െൻറ വളർച്ച. പാർട്ടിയിൽ െഎക്യമുണ്ടാക്കാനാണ് യൂനുസ് കുഞ്ഞി​െൻറ മകന് ജനറൽ സെക്രട്ടറി സ്ഥാനം നൽകാൻ പ്രവർത്തകർ െഎകകണ്േഠ്യന തീരുമാനിച്ചത്. സാമ്പത്തിക സോഴ്സുകൾക്ക് അടിപ്പെട്ട് അഴിമതിക്ക് കൂട്ടുനിൽക്കുന്നവരാണ് ലീഗ് പ്രവർത്തകരെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story