Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്​.പി.സി മാതൃകയിൽ...

എസ്​.പി.സി മാതൃകയിൽ സ്​കൂളുകളിൽ 'ലിറ്റില്‍ കൈറ്റ്സ്' ഐ.ടി ക്ലബ്​

text_fields
bookmark_border
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ ഭാഗമായി ഹൈസ്കൂളുകളില്‍ രൂപവത്കരിക്കുന്ന 'ലിറ്റില്‍ കൈറ്റ്സ്' ഐ.ടി ക്ലബുകള്‍ക്ക് താൽപര്യമുള്ള ഹൈസ്കൂളുകള്‍ ഫെബ്രുവരി 24നകം അപേക്ഷിക്കണം. ഒരുലക്ഷത്തോളം കുട്ടികളെ ഉള്‍പ്പെടുത്തി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) നടപ്പാക്കിയ 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം' പദ്ധതിയെ സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ് (എസ്.പി.സി) മാതൃകയില്‍ ഘടനാപരമായി പരിഷ്കരിച്ചുകൊണ്ടാണ് 'ലിറ്റില്‍ കൈറ്റ്സ്' ഐ.ടി ക്ലബുകള്‍ രൂപവത്കരിക്കുന്നത്. അപേക്ഷിക്കുന്ന സ്കൂളുകളില്‍നിന്ന് തെരഞ്ഞെടുത്താണ് ക്ലബുകള്‍ക്ക് അംഗീകാരം നല്‍കുന്നത്. നേരത്തേ ഉള്‍പ്പെടുത്തിയിരുന്ന ഹാര്‍ഡ്‌വെയര്‍, അനിമേഷന്‍, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബര്‍ സുരക്ഷ മേഖലകള്‍ക്കു പുറമെ മൊബൈല്‍ ആപ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ--കോമേഴ്സ്, ഇ-ഗവേണന്‍സ്, വിഡിയോ ഡോക്യുമെേൻറഷന്‍, വെബ് ടി.വി തുടങ്ങിയ നിരവധി മേഖലകള്‍ അടങ്ങുന്നതാണ് ക്ലബുകളുടെ പ്രവര്‍ത്തനം. സ്കൂള്‍തല ഐ.സി.ടി പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക താൽപര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള രണ്ട് അധ്യാപകര്‍ യൂനിറ്റി​െൻറ ചുമതലക്കാരാവും. ഈ അധ്യാപകര്‍ കൈറ്റി​െൻറ പരിശീലനം പൂര്‍ത്തിയാക്കണം. നിലവില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന (അടുത്തവര്‍ഷം ഒമ്പതാം ക്ലാസില്‍) 20 മുതല്‍ 40വരെ കുട്ടികള്‍ക്കാണ് ക്ലബില്‍ അംഗത്വം. ക്ലബ് അംഗങ്ങളെ മാര്‍ച്ച് ആദ്യവാരത്തില്‍ പ്രത്യേകം അഭിരുചി പരീക്ഷ നടത്തി കണ്ടെത്തും. ഏപ്രില്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. സ്കൂള്‍ പ്രവര്‍ത്തനത്തെ ബാധിക്കാതെയും അവധി ദിവസങ്ങള്‍ പ്രയോജനപ്പെടുത്തിയും ചുരുങ്ങിയത് മാസത്തില്‍ നാലുമണിക്കൂര്‍ പരിശീലനം ക്ലബ് അംഗങ്ങള്‍ക്ക് ഉറപ്പാക്കും. പ്രവര്‍ത്തനം വിലയിരുത്തി കുട്ടികള്‍ക്ക് വര്‍ഷാവസാനം എ, ബി, സി ഗ്രേഡുകളിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. പരിശീലനങ്ങള്‍ക്ക് പുറമെ മറ്റു വിദഗ്ധരുടെ ക്ലാസുകള്‍, ക്യാമ്പുകള്‍, ഇന്‍ഡസ്ട്രി വിസിറ്റുകള്‍ തുടങ്ങിയവയും ഇതി​െൻറ ഭാഗമായി നടത്തും. വിവിധ മേഖലകളിലെ വിദഗ്ധരെയും സാങ്കേതിക പ്രവര്‍ത്തകെരയും 'ലിറ്റില്‍ കൈറ്റ്സു' മായി ബന്ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍സാദത്ത് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story