Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനവചേതന തുടർവിദ്യാഭ്യാസ ...

നവചേതന തുടർവിദ്യാഭ്യാസ പരിപാടി

text_fields
bookmark_border
അഞ്ചൽ: സാക്ഷരതമിഷൻ സംസ്ഥാനത്തെ 100 ഗ്രാമപഞ്ചായത്ത് വാർഡുകളിലെ പട്ടികജാതി കോളനികളിൽ നടപ്പാക്കുന്ന സാക്ഷരത തുടർവിദ്യാഭ്യാസ പരിപാടിയായ 'നവചേതന പദ്ധതി'ക്ക് ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഇടയം മൈനിക്കോട് പട്ടികജാതി കോളനിയെ തെരഞ്ഞെടുത്തു. അഞ്ചൽ ബ്ലോക്കിലെ ഏക പഞ്ചായത്ത് വാർഡാണിത്. ഗ്രാമപഞ്ചായത്ത് സാക്ഷരതസമിതിയുടെ നിയന്ത്രണത്തിൽ പദ്ധതി നടപ്പാക്കും. പട്ടികജാതി വിഭാഗങ്ങൾക്കിടയിലെ നിരക്ഷരത നിർമാർജനം ചെയ്യുന്നതിനായി സർവേ നടത്തി നിരക്ഷരർ, സ്കൂളിൽനിന്ന് കൊഴിഞ്ഞുപോയവർ എന്നിവരെ കെണ്ടത്തി സാക്ഷരരാക്കുകയും നാല്, ഏഴ്, 10 തുല്യത കോഴ്സുകൾ നടത്തി തുടർപഠനത്തിന് അവസരം സൃഷ്ടിക്കുകയും ചെയ്യും. കൂടാതെ ഇവർക്ക് നിയമപരമായി ഉറപ്പാക്കിയിരിക്കുന്ന അവകാശങ്ങൾ, പരിരക്ഷകൾ മുതലായവയെക്കുറിച്ച് ബോധവത്രണ പരിപാടികൾ സംഘടിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ, സർക്കാറിതര സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണവും പങ്കാളിത്തവും പിന്തുണയും ഉറപ്പാക്കിയുള്ള സമഗ്രമായ തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. പദ്ധതി പ്രദേശത്തെ മുഴുവൻ പട്ടികജാതി വിഭാഗങ്ങളും ഈ പരിപാടിയുടെ ഗുണഭോക്താക്കളാണ്. ആദ്യപടിയായി പരിപാടിയുടെ നടത്തിപ്പുകാരായ ഇൻസ്ട്രക്ടർമാരെ വ്യാഴാഴ്ച തെരഞ്ഞെടുക്കും. തുടർന്ന് പ്രാദേശിക സാക്ഷരതസമിതി രൂപവത്കരിക്കും. 25ന് സർവേ നടത്തി ഗുണഭോക്താക്കളെ കണ്ടെത്തും. മാർച്ച് ഒന്നിന് ക്ലാസുകൾ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.സി. ജോസ്, സെക്രട്ടറി എസ്. സഞ്ജയൻ, സാക്ഷരതസമിതി കൺവീനർ എൻ.കെ. ബാലചന്ദ്രൻ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജുമാമസ്ജിദി​െൻറ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം കൊട്ടാരക്കര: പുലമൺ ജുമാമസ്ജിദി​െൻറ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു. തിങ്കളാഴ്ച അർധരാത്രിയോടെയാണ് സംഭവം. പള്ളി കോമ്പൗണ്ടിലെ കാണിക്കവഞ്ചിയാണ് കുത്തിത്തുറന്നത്. അയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടതായി പള്ളി ഭാരവാഹികൾ അറിയിച്ചു. രാത്രി ഈ ഭാഗങ്ങളിൽ സാമൂഹികവിരുദ്ധശല്യം രൂക്ഷമാണെന്നും ഇത്തരത്തിൽ പെട്ടയാളുകൾ പള്ളി ശുചിമുറിയിൽ മലമൂത്ര വിസർജനം നടത്തി വൃത്തിഹീനമാക്കുകയും ടാപ്പുകളും മറ്റ് നശിപ്പിക്കുകയും ചെയ്യുന്നതായും കൊട്ടാരക്കര ടൗൺ ജുമാമസ്ജിദ് പ്രസിഡൻറ് സാബു കൊട്ടാരക്കര പറഞ്ഞു. രാത്രികാല പൊലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story