Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊട്ടാരക്കരയിൽ പുതിയ...

കൊട്ടാരക്കരയിൽ പുതിയ റേഷൻ കാർഡിന്​ 15 മുതൽ അപേക്ഷിക്കാം

text_fields
bookmark_border
കൊട്ടാരക്കര: താലൂക്കിൽ പുതിയ റേഷൻ കാർഡ് ലഭിക്കുന്നതിനുള്ള ആദ്യഘട്ട അപേക്ഷ സമർപ്പണം വ്യാഴാഴ്ച ആരംഭിക്കും. കുടുംബ കാർഡിൽനിന്ന് കുറവ് ചെയ്ത് പുതിയകാർഡ് ലഭിക്കാനും റിഡക്ഷൻ, സറണ്ടർ സർട്ടിഫിക്കേറ്റുകൾക്കുമുള്ള അപേക്ഷ ഇപ്പോൾ സ്വീകരിക്കില്ല. താഴെപ്പറയുന്ന വിഭാഗങ്ങളിൽനിന്നാണ് പുതിയ റേഷൻ കാർഡിനുള്ള അപേക്ഷ വാങ്ങുക. മറ്റ് താലൂക്കുകളിൽനിന്ന് സറണ്ടർ സർട്ടിഫിക്കേറ്റ് വാങ്ങി റേഷൻ കാർഡിന് അപേക്ഷിക്കാൻ കഴിയാതെ കൈവശം സൂക്ഷിച്ചിട്ടുള്ളവർ റേഷൻകാർഡ് പുതുക്കൽ സമയത്ത് ഫോട്ടോ എടുക്കാൻ കഴിയാത്തതിനാൽ പുതിയ റേഷൻ കാർഡ് ലഭിക്കാതെ പോയവർ റേഷൻകാർഡ് പുതുക്കൽ സമയത്ത് അപേക്ഷ നൽകി ഫോട്ടോ എടുത്തിട്ടും സാങ്കേതിക തകരാർ കാരണം കാർഡ് ലഭിക്കാതിരുന്നവർ കാർഡ് രൂപത്തിലുള്ള താൽക്കാലിക റേഷൻ കാർഡ് കൈവശമുള്ളവർ ഇതുവരെ ഒരു റേഷൻ കാർഡിലും പേര് ഉൾപ്പെട്ടിട്ടില്ലാത്തവർ ‎ഇവർ പുതിയ റേഷൻ കാർഡിനുവേണ്ടി സപ്ലൈ ഓഫിസിൽനിന്നോ പൊതുവിതരണ വകുപ്പി​െൻറ സൈറ്റിൽ നിന്നോ ലഭിക്കുന്ന ഫോറം പൂരിപ്പിച്ച് സറണ്ടർ സർട്ടിഫിക്കേറ്റ്, പഴയ റേഷൻ കാർഡ്, പഞ്ചായത്തിൽനിന്നുള്ള താമസസർട്ടിഫിക്കറ്റ്, വില്ലേജ് ഓഫിസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്, എല്ലാ അംഗങ്ങളുടെയും ആധാർ കാർഡി​െൻറ പകർപ്പ്, രണ്ട് പാസ്പോർട്ട് സൈസ് ചിത്രങ്ങൾ എന്നിവ സഹിതം സപ്ലൈ ഓഫിസിൽ നൽകണം. നിലവിലെ റേഷൻ കാർഡുകളിൽനിന്ന് പേരുകൾ വെട്ടിക്കുറച്ച് പുതിയ റേഷൻ കാർഡ് അനുവദിക്കുന്നതിനും മറ്റ് താലൂക്കുകളിലേക്ക് സറണ്ടർ, റിഡക്ഷൻ സർട്ടിഫിക്കറ്റുകൾ ലഭിക്കാനും പേരുകൾ നിലവിലെ റേഷൻ കാർഡിൽ ഉൾപ്പെടുത്താനുമുള്ള അപേക്ഷ ഈ ഘട്ടത്തിൽ സ്വീകരിക്കില്ല. ഫോൺ: 2454769. താലൂക്ക് സപ്ലൈ ഓഫിസിൽ ഹെൽപ് െഡസ്ക് തുടങ്ങിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story