Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുതിയ റേഷൻ കാർഡിന് 15...

പുതിയ റേഷൻ കാർഡിന് 15 മുതൽ അപേക്ഷ സ്വീകരിക്കും

text_fields
bookmark_border
കരുനാഗപ്പള്ളി: താലൂക്ക് സപ്ലൈ ഓഫിസ് പരിധിയിൽ പുതിയ റേഷൻ കാർഡിന് 15 മുതൽ അപേക്ഷ സ്വീകരിക്കുന്നു. ആദ്യഘട്ടമെന്ന നിലയിൽ ചുവടെപറയുന്ന ഗണത്തിലുള്ളവർ അപേക്ഷ സമർപ്പിക്കണം. 2014 വർഷം കാർഡ് പുതുക്കൽ പ്രക്രിയയിൽ ഫോട്ടോയെടുത്ത് കാർഡ് പുതുക്കാത്തവർ, 2014 വർഷം പുതുക്കലിന് ഫോട്ടോയെടുത്തിട്ടും കാർഡ് ലഭിക്കാത്തവർ, ഇതര സംസ്ഥാനങ്ങളിൽനിന്ന് സറണ്ടർ സർട്ടിഫിക്കറ്റ് വാങ്ങിയവർ, 2014ൽ കാർഡ് പുതുക്കലിന് സറണ്ടർ സർട്ടിഫിക്കറ്റ് വാങ്ങിയവർ, 2014ൽ താൽക്കാലിക കാർഡ് ലഭിച്ചവർ വിഭാഗത്തിൽപെട്ടവരുടെ അപേക്ഷ മാത്രമേ സ്വീകരിക്കൂ. അപേക്ഷകർ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും കുടുംബാംഗങ്ങളുടെ എല്ലാവരുടെയും ആധാർ കാർഡുകളുടെ കോപ്പി കൊണ്ടുവരണം. അപേക്ഷ ഫോറങ്ങൾ അക്ഷയകേന്ദ്രം, താലൂക്ക് സപ്ലൈ ഓഫിസ് എന്നിവിടങ്ങളിൽനിന്നും ലഭ്യമാകും. ഇപ്പോൾ റേഷൻ കാർഡിനായി നൽകുന്ന അപേക്ഷകർക്ക് ജൂൺ ഒന്നുമുതൽ കാർഡുകൾ വിതരണം ചെയ്യുന്നതാണ്. കാർഡിൽനിന്ന് പേര് മാറ്റി പുതിയ കാർഡിനുള്ള അപേക്ഷകൾ, വീട്ടുപേര് തിരുത്തൽ, നിലവിലെ റേഷൻകടയിൽനിന്നും കാർഡ് മാറ്റൽ തുടങ്ങിയവയുടെ അപേക്ഷകൾ ഇപ്പോൾ സ്വീകരിക്കുന്നതല്ല.
Show Full Article
TAGS:LOCAL NEWS 
Next Story