Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറോഡരികിൽ നിർത്തിയ...

റോഡരികിൽ നിർത്തിയ ബൈക്ക് പൊക്കിയ ട്രാഫിക് പൊലീസ് പുലിവാൽ പിടിച്ചു

text_fields
bookmark_border
തൊഴാൻപോയ വ്യക്തിയുടെ ബൈക്കാണ് ട്രാഫിക് പൊലീസ് പൊക്കിയത് നെടുമങ്ങാട്: ക്ഷേത്രത്തിൽ തൊഴാൻപോയ ആളുടെ ബൈക്ക് ട്രാഫിക് പൊലീസ് പൊക്കി തൊണ്ടി വാഹന യാർഡിൽ കൊണ്ടിട്ടു. ഉടമ തിരിച്ചെത്തി ബൈക്ക് കാണാതായതോടെ സമീപത്തുനിന്ന ട്രാഫിക് എസ്.ഐയോട് ചോദിച്ചെങ്കിലും അറിയില്ലെന്ന് മറുപടി. സംഭവമറിഞ്ഞ സി.ഐ ഇടപെട്ട് ഒടുവിൽ ബൈക്ക് തിരികെനൽകി തലയൂരി. ഇന്നലെ രാവിലെ നെടുമങ്ങാട് കോയിക്കൽ മഹാദേവക്ഷേത്രത്തിന് മുന്നിലായിരുന്നു സംഭവം. നെടുമങ്ങാട് റവന്യു ടവറിലെ കോമൺ സർവിസ് സ​െൻറർ ലൈസൻസി ഗോപകുമാറി​െൻറ ബൈക്കാണ് ട്രാഫിക്പോലീസി​െൻറ നിർേദശാനുസരണം എടുത്ത് മാറ്റിയത്. അടച്ചിട്ടിരുന്ന കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന നിരവധി ബൈക്കുകൾക്കൊപ്പമാണ് ഈ ബൈക്കും പാർക്ക് ചെയ്തതത്രേ. എന്നാൽ കുടുംബപരമായ ശത്രുതയുള്ള പൊലീസ് ഉദ്യോഗസ്ഥൻ മറ്റുബൈക്കുകളെ ഒഴിവാക്കി ത​െൻറ ബൈക്ക് മാത്രം എടുത്ത് മാറ്റിയതെന്നാന്ന് ഗോപകുമാറി​െൻറ പരാതി. സംഭവത്തിൽ പിശക് പറ്റിയതായി ബോധ്യപ്പെട്ട സി.ഐ ഉടനെ ബൈക്ക് തിരികെ എത്തിക്കാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ തിരികെ എത്തിച്ച ബൈക്ക് പരിശോധിച്ചപ്പോൾ ഇൻഡിക്കേറ്റർ പൊട്ടിയതുൾെപ്പടെ നിരവധി തകരാർ സംഭവിച്ചതായും നഷ്ടപരിഹാരം ഉദ്യോഗസ്ഥനിൽനിന്ന് ഈടാക്കികിട്ടണമെന്നും കാട്ടി ഗോപകുമാർ റൂറൽ എസ്.പിക്ക് പരാതി നൽകിയിരിക്കുകയാണ്. സംഭവം അറിഞ്ഞ ഉടൻ തൊണ്ടി വാഹനകേന്ദ്രത്തിൽനിന്ന് ബൈക്ക് തിരികെ എടുത്ത് നൽകിയതായും ആരോപണവിധേയനായ ഉദ്യോഗസ്ഥനെ വിളിച്ച് സംഭവം അന്വേഷിക്കുമെന്നും സി.ഐ സുരേഷ്കുമാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story