Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാലോട് മേളയിൽ...

പാലോട് മേളയിൽ ശ്രദ്ദേയമായി ഈറ്റ ഉൽപന്നങ്ങളുമായി പൊന്നമ്മ

text_fields
bookmark_border
പാലോട്: കന്നുകാലിച്ചന്തയെന്ന പഴമക്കാരുടെ കാളച്ചന്തയിൽനിന്ന് മേളയിലേക്കുള്ള മാറ്റത്തിന് സാക്ഷിയാണ് 60 പിന്നിട്ട ഈറ്റ തൊഴിലാളിയായ പൊന്നമ്മ. ഈറ്റ ഉൽപന്നങ്ങൾക്ക് മികച്ച വിപണി ലഭ്യമായിരുന്ന പാലോട് കാളച്ചന്തയിലേക്ക് അപ്പ​െൻറ കൈവിരലിൽ തൂങ്ങി ആദ്യമെത്തുമ്പോൾ പൊന്നമ്മക്ക് പ്രായം 16. അന്നു മുതൽ എല്ലാ കൊല്ലവും മുടങ്ങാതെ എത്തുന്ന പതിവ് 55ാം മേളയിലും തെറ്റിയില്ല. ഈറ്റ തണ്ടുകൾ ചീകി മെടഞ്ഞെടുത്ത ലക്ഷണമൊത്ത വട്ടിയും കുട്ടയും മുറവുമൊക്കെയായാണ് ഇവർ മേള നഗരിയിലേക്കുള്ള വഴിയരികിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. പൊന്നമ്മക്കൊപ്പം ഭരതന്നൂരിൽനിന്ന് ഈറ്റ ഉൽപന്നങ്ങൾ വിൽക്കാൻ എത്തിയ എട്ടുപേർ കൂടിയുണ്ട്. സാമ്പത്തിക ഉയരങ്ങൾ കീഴടക്കാനായില്ലെങ്കിലും ഓരോ മേളയും ഇവർക്ക് നൽകുന്നത് അതിജീവനത്തി​െൻറ കരുത്താണ്. വട്ടി, കുട്ട, പനമ്പായ, അരിവാല, മുറം, ചിരട്ടത്തവി എന്നിങ്ങനെ വിവിധതരം ഉൽപന്നങ്ങൾ ആകർഷണീയമായ വിലയ്ക്കാണ് ഇവർ മേളയിൽ വിൽപനക്കെത്തിച്ചിട്ടുള്ളത്. വിൽപനക്കാർ എന്നതിലുപരി പ്ലാസ്റ്റിക് നിർമിത ഉല്പന്നങ്ങൾക്കെതിരെയുള്ള മേളയിലെ പ്രചാരകർ കൂടിയാണ് ഇവർ. മേരി, ശ്യാമള, മറിയ, മാർത്ത, ജെസി തുടങ്ങിയവരാണ് പൊന്നമ്മയുടെ സഹകച്ചവടക്കാർ. ചായംതേച്ച് മനോഹരമാക്കിയ ചെറുവട്ടികൾക്ക് ഇരുപതു രൂപയാണ് വില. 20 മുതൽ 40 രൂപ വരെയുള്ള വിലകൾക്ക് ചിരട്ടത്തവി വാങ്ങാം. ഈർക്കിൽ ചൂലും മിതമായ നിരക്കിൽ വിൽപനക്കുണ്ട്. വലിയ കുട്ടകൾക്കും വട്ടികൾക്കുമെല്ലാം 100 രൂപയാണ്. മേളയിലെ ശ്രദ്ധേയമായ സ്റ്റാളുകളായി ഇവ മാറിയിട്ടുണ്ട്. ഈറ്റ ശേഖരിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഈ തൊഴിലിൽനിന്ന് പലരെയും പിന്തിരിപ്പിക്കുന്നതായി പൊന്നമ്മ പറഞ്ഞു. മക്കളോ പേരക്കുട്ടികളോ ഈ രംഗത്തേക്ക് വരുന്നില്ല. തങ്ങളുടെ കാലശേഷം ഈറ്റ ഉൽപന്നങ്ങളുടെ നിർമാണം നിലച്ചുപോയേക്കാമെന്ന ആശങ്കയും ഇവർ പങ്കുെവക്കുന്നുണ്ട്. കാട്ടിൽനിന്ന് തലച്ചുമടായി ഈറ്റ എത്തിക്കുന്നതിനുള്ള പാസാണ് വനംവകുപ്പ് നൽകുന്നത്. കിലോമീറ്ററുകൾ തലച്ചുമടേന്തി ഇവ എത്തിക്കുന്നതിനുള്ള ആരോഗ്യശേഷിയും വാർധക്യത്തിലെത്തിനിൽക്കുന്ന ഇവർക്കില്ല. എങ്കിലും തലമുറകളിൽനിന്ന് കൈമാറിവന്ന കരവിരുത് കൈവെടിയാൻ ഇവർ ഒരുക്കമല്ല.
Show Full Article
TAGS:LOCAL NEWS 
Next Story