Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമോഹൻ ഭഗവതിെൻറ...

മോഹൻ ഭഗവതിെൻറ പ്രസ്​താവന രാജ്യ​േദ്രാഹം

text_fields
bookmark_border
തിരുവനന്തപുരം: ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതി​െൻറ പ്രസ്താവന രാജ്യേദ്രാഹവും വെല്ലുവിളിക്കലുമാണെന്ന് സി.എം.പി പോളിറ്റ് ബ്യൂറോ അംഗം അഡ്വ. ജി. സുഗുണൻ പ്രസ്താവിച്ചു. സി.എം.പി കോവളം മേഖല പ്രവർത്തകസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ പയറ്റുവിള ശശി അധ്യക്ഷത വഹിച്ചു. ബഹുജനങ്ങളിൽനിന്ന് സ്വരൂപിച്ച സംസ്ഥാന പാർട്ടി പ്രവർത്തന ഫണ്ട് അഡ്വ. ജി. സുഗുണൻ ഏറ്റുവാങ്ങി. ഫെബ്രുവരി 25ന് കോവളത്ത് നടക്കുന്ന സി.എം.പി മേഖല സമ്മേളനത്തിന് സ്വാഗതസംഘത്തെ യോഗം തെരഞ്ഞെടുത്തു. കവടിയാർ പാർക്ക് രണ്ട് മാസത്തിനകം പുനരുദ്ധരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ തിരുവനന്തപുരം: കവടിയാർ പാർക്ക് സംരക്ഷിക്കാൻ രണ്ട് മാസത്തിനകം അടിയന്തരനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പാർക്കിലുള്ള പൈപ്പ് പ്രവർത്തനക്ഷമമാക്കണമെന്നും കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. പാർക്കിലെ ചെടികൾ കൃത്യമായി നനക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. വൈദ്യുതി ദീപങ്ങൾ കത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പൊട്ടിപ്പൊളിഞ്ഞ കോൺക്രീറ്റ് ഇരിപ്പിടങ്ങൾ എൻജിനീയറിങ് വിഭാഗം നന്നാക്കണം. പാർക്കിൽ ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങൾ ക്രമമായി നടക്കുന്നുണ്ടെന്ന് നഗരസഭ സെക്രട്ടറി ഉറപ്പുവരുത്തണം. കവടിയാർ പാർക്ക് അധികാരികളുടെ അനാസ്ഥകാരണം നശിക്കുകയാണെന്ന് ആരോപിച്ച് പൊതുപ്രവർത്തകൻ ഷെഫിൻ കവടിയാർ സമർപ്പിച്ച പരാതിയിലാണ് നടപടി. കോൺക്രീറ്റ് ഇരിപ്പിടങ്ങൾ പൊട്ടിപ്പൊളിഞ്ഞു. വൈദ്യുതി വിളക്കുകൾ കത്താറില്ല. രണ്ടരവർഷമായി ചെടികൾ നനക്കാറില്ല തുടങ്ങിയ വിവരങ്ങൾ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story