Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഗ്​നിസുരക്ഷ...

അഗ്​നിസുരക്ഷ നിർദേശങ്ങൾ കടലാസിൽ

text_fields
bookmark_border
വള്ളക്കടവ്: തലസ്ഥാനത്തെ കെട്ടിടങ്ങളിൽ കൂടുതലിലും ഫയര്‍സേഫ്റ്റി സംവിധാനങ്ങളില്ലെന്ന് അഗ്നിശമനസേന വിഭാഗം. തിയറ്ററുകള്‍, ആശുപത്രികള്‍, ഹോട്ടലുകൾ, ഷോപ്പിങ് കോംപ്ലക്‌സുകള്‍ ചാല മാർക്കറ്റ് തുടങ്ങി ജനങ്ങള്‍ കൂടുതലായി എത്തുന്ന പലസ്ഥലങ്ങളിലും കൃത്യമായി സുരക്ഷ സംവിധാനങ്ങളില്ലാതെയാണ് കെട്ടിടങ്ങൾ പ്രവർത്തിക്കുന്നത്. എന്നാൽ ചിലയിടങ്ങളില്‍ സുരക്ഷ സംവിധാനങ്ങള്‍ പേരിന് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനക്ഷമമല്ല. ദിവസങ്ങൾക്ക് മുമ്പ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ പോസ്റ്റ് ഓഫിസിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ഈ ഭാഗങ്ങളിലെ കെട്ടിടങ്ങളില്‍ മുഴുവന്‍ ഫയര്‍ സേഫ്റ്റി ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്ന് അഗ്നിശമനസേന റിപ്പോര്‍ട്ട് നൽകിയെങ്കിലും നടപ്പായിട്ടില്ല. തീപിടിത്തത്തെ തുടര്‍ന്ന് ഈ ഭാഗങ്ങളിലെ അമ്പതിലധികം കെട്ടിടങ്ങളില്‍ അഗ്നിശമനസേന ഡിവിഷനല്‍ ഓഫിസറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. കൂടാതെ സുരക്ഷ സംവിധാനങ്ങളില്ലാത്ത 1000ത്തിലധികം കെട്ടിടങ്ങള്‍ നഗരസഭ പരിധിയിൽ ഉണ്ടെന്നാണ് ഫയര്‍ഫോഴ്‌സ് ഡിപ്പാര്‍ട്ട്‌മ​െൻറി​െൻറ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഫയര്‍ഫോഴ്‌സി​െൻറ നാഷനല്‍ ബില്‍ഡിങ് കോഡിനെ ആധാരമാക്കിയാണ് കെട്ടിടങ്ങള്‍ നിര്‍മിക്കേണ്ടത്. എന്നാല്‍ തലസ്ഥാനത്തെ നിരവധികെട്ടിടങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഉന്നതര്‍ക്ക് കൈമാറാന്‍ മാത്രമേ തങ്ങള്‍ക്ക് സാധിക്കുകയൂള്ളൂവെന്നാണ് അധികൃതർ പറയുന്നത്. സുരക്ഷ മുൻകരുതലുകൾ അടിയന്തരമായി നടപ്പാക്കണമെന്ന് നിര്‍ദേശിച്ച് കലക്ടർ, പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടിവ്, അഗ്നിശമനസേനാ മേധാവി എന്നിവര്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കെട്ടിടങ്ങളില്‍ തീപടർന്നാൽ ഉടന്‍ അലാറം മുഴങ്ങുന്ന സംവിധാനം സ്ഥാപിക്കണമെന്ന നിര്‍ദേശവും കടലാസില്‍ ഉറങ്ങുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story