Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്ലാസ്​റ്റിക്...

പ്ലാസ്​റ്റിക് മാലിന്യങ്ങളെ ഉപയോഗപ്രദമാക്കി മുട്ടത്തറയിലെ ഷ്രഡിങ് യൂനിറ്റ്

text_fields
bookmark_border
വലിയതുറ: നഗരവാസികള്‍ക്കും നഗരസഭക്കും കീറാമുട്ടിയായ പ്ലാസ്റ്റിക് മാലിന്യങ്ങൾ മുട്ടത്തറയിലെ ക്ലീന്‍ കേരള കമ്പനി പ്ലാൻറിലൂടെ ഉപയോഗപ്രദമാക്കിമാറ്റുന്നു. പ്ലാസ്റ്റിക് ശേഖരിച്ച് ഇവിടെ എത്തിക്കുകയെന്നത് മാത്രമാണ് നഗരസഭയുടെ ചുമതല. പ്ലാസ്റ്റിക് പൊടിച്ചും കംപ്രസ് ചെയ്തും പുനരുപയോഗത്തിനായി തയാറാക്കുന്ന ജോലികളാണ് പ്ലാൻറില്‍ നടക്കുന്നത്. നഗരസഭ വിവിധ സ്ഥലങ്ങളില്‍നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കാണ് ഷ്രഡിങ് യൂനിറ്റിലെത്തിക്കുന്നത്. ഇവിടെ ചെറിയ കഷ്ണങ്ങളാക്കുന്ന പ്ലാസ്റ്റിക് റോഡ് ടാറിങ് പോലുള്ള പ്രവൃത്തികള്‍ക്ക് ഉപയോഗിക്കാം. നഗരസഭയുടെ വിവിധ കേന്ദ്രങ്ങളില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റിലെത്തിക്കുന്നതാണ് പ്രവര്‍ത്തനത്തി‍​െൻറ ആദ്യഘട്ടം. യൂനിറ്റിലെ ജീവനക്കാര്‍ അതിനെ വേര്‍തിരിച്ച് വൃത്തിയാക്കി പൊടിക്കാനായി തയാറാക്കും. തുടർന്ന് ഇതിനെ ഷ്രെഡിങ് മെഷീനിലിട്ട് പൊടിക്കും. വൃത്തിയുള്ള പ്ലാസ്റ്റിക് ആണെന്നും എത്ര കിലോ പ്ലാസ്റ്റിക് ഉണ്ടെന്നും നഗരസഭ സര്‍ട്ടിഫൈ ചെയ്ത് നല്‍കും. ഇത് ക്ലീന്‍ കേരള കമ്പനിയുടെ പ്രതിനിധി പരിശോധിച്ചശേഷം ഷ്രെഡിങ് യൂനിറ്റില്‍ പ്ലാസ്റ്റികിനെ വീണ്ടും വേര്‍തിരിക്കും. ഒരുദിവസം നാലു മണിക്കൂറാണ് പ്ലാസ്റ്റിക് പൊടിക്കുന്നത്. രണ്ടു മെഷീന്‍ യൂനിറ്റില്‍ ഉണ്ടെങ്കിലും ഇപ്പോള്‍ ഒരെണ്ണം ഉപയോഗിച്ചാണ് പ്രവര്‍ത്തനം. ഒരു കിലോ ഷ്രെഡ് ചെയ്ത പ്ലാസ്റ്റിക്കിന് നഗരസഭക്ക് 18 രൂപ ക്ലീന്‍ കേരള കമ്പനി നല്‍കും. കുടുംബശ്രീ പ്രവര്‍ത്തകരാണ് യൂനിറ്റിലെ ജീവനക്കാര്‍. ദിവസവേതന അടിസ്ഥാനത്തിലാണ് ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. പൊടിച്ച പ്ലാസ്റ്റിക് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് റോഡ് നിര്‍മാണത്തിനാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍നിന്നാണ് ഷ്രഡ് ചെയ്ത പ്ലാസ്റ്റിക്കിനായി ആളുകളെത്തുന്നത്. ഒരു കിലോമീറ്റര്‍ റോഡ് നിർമാണത്തിന് 1400 കിലോ പ്ലാസ്റ്റിക്കാണ് ഉപയോഗിക്കുന്നത്. ശേഖരിക്കുന്ന പ്ലാസ്റ്റിക്കും ഷ്രഡ് ചെയ്യുന്ന പ്ലാസ്റ്റിക്കും സൂക്ഷിക്കുന്നതിനായി പ്ലാൻറിനോട് ചേര്‍ന്ന് ഗോഡൗണും ഉടന്‍ നിര്‍മിക്കും. ഇതിനായുള്ള ടെന്‍ഡര്‍ നടപടിയും ആരംഭിച്ചുകഴിഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story