Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭദ്രകാളീക്ഷേത്ര ഉത്സവം

ഭദ്രകാളീക്ഷേത്ര ഉത്സവം

text_fields
bookmark_border
ആര്യനാട്: ആര്യനാട് ഇറവൂർ വണ്ടയ്ക്കൽ ഭദ്രകാളീക്ഷേത്രത്തിലെ ഉത്സവം മാർച്ച് അഞ്ച് മുതൽ ഒമ്പത് വരെ നടക്കും. അഞ്ചിന് രാവിലെ എട്ടിന് പ്രഭാതഭക്ഷണം. വൈകീട്ട് ഏഴിന് സായാഹ്ന ഭക്ഷണം. വൈകീട്ട് 7.10നും 7.45നും മധ്യേ കൊടിയേറ്റ്. രാത്രി എട്ടിന് നൃത്തം. ആറിന് രാവിലെ എട്ടിന് പ്രഭാത ഭക്ഷണം. വൈകീട്ട് 6.15ന് സർപ്പപൂജ. വൈകീട്ട് ഏഴിന് സായാഹ്ന ഭക്ഷണം. രാത്രി 8.15ന് കളംകാവൽ. ഏഴിന് രാവിലെ എട്ടിന് പ്രഭാതഭക്ഷണം.10ന് നവഗ്രഹ ശാന്തിഹോമം. രാത്രി ഏഴിന് സായാഹ്ന ഭക്ഷണം. 8.30ന് ഗാനമേള. എട്ടിന് രാവിലെ എട്ടിന് പ്രഭാത ഭക്ഷണം. വൈകീട്ട് ഏഴിന് സായാഹ്ന ഭക്ഷണം. 7.30ന് ശ്രീചക്രപൂജ. ഒമ്പതിന് രാവിലെ 10ന് പൊങ്കാല. 11ന് ചികിത്സ സഹായ വിതരണം. ഉച്ചക്ക് 12.30ന് സമൂഹസദ്യ. രാത്രി ഏഴിന് ഘോഷയാത്ര പുളിമൂട് ചാമുണ്ഡേശ്വരീ ദേവീക്ഷേത്രത്തിൽനിന്ന് തിരിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരും. രാത്രി 12ന് പടുക്ക നിവേദ്യം. 12.30ന് പൊങ്കാല വിളയാട്ടം. 1.30ന് പൂപ്പട. വെളുപ്പിന് 4.30ന് ഗുരുസി. 5.15ന് ആറാട്ട്. എല്ലാ ഉത്സവ ദിവസങ്ങളിലും രാവിലെ 5.30ന് ഗണപതിഹോമം. 7.30ന് മൃത്യുഞ്ജയഹോമം. വൈകീട്ട് 5.30ന് ഭഗവതിസേവ. ഏഴിന് ദുർഗാപൂജ, രാവിലെയും വൈകീട്ടും പ്രത്യേക ക്ഷേത്ര ചടങ്ങുകളും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story