Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രബോധിനി പുരസ്​കാരം...

പ്രബോധിനി പുരസ്​കാരം കെ.പി. രാമനുണ്ണിക്ക്

text_fields
bookmark_border
കൊല്ലം: പ്രബോധിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ പ്രബോധിനി സാഹിത്യ പുരസ്‌കാരത്തിന് കെ.പി. രാമനുണ്ണിയെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 10 വർഷക്കാലത്തിനിടെ പ്രസിദ്ധീകരിച്ച മലയാള നോവലുകളിൽനിന്ന് െതരഞ്ഞെടുത്ത 'ജീവിതത്തി​െൻറ പുസ്‌തകം' എന്ന നോവലാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. 10,001 രൂപയും ശിൽപവും അടങ്ങുന്ന അവാർഡ് 21ന് പണ്ടാരത്തുരുത്ത് പ്രബോധിനി ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഡോ. വള്ളിക്കാവ് മോഹൻദാസ്, നവയുഗം പത്രാധിപർ കെ. പ്രഭാകരൻ, നിരൂപക ഡോ. ആർ.ബി. ശ്രീകല എന്നിവർ അടങ്ങിയ ജ‌ഡ്‌ജിങ് കമ്മിറ്റിയാണ് അവാർഡിന് അർഹമായ കൃതി െതരഞ്ഞെടുത്തത്. ജഡ്‌ജിങ് കമ്മിറ്റി ചെയർമാൻ ഡോ. വള്ളിക്കാവ് മോഹൻദാസ്, ഗ്രന്ഥശാല സെക്രട്ടറി എസ്. ശ്യാംരാജ്, എക്സി‌ക്യൂട്ടിവ് അംഗം സുനിൽ രാജ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story