Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആനുകൂല്യ നിഷേധം: ...

ആനുകൂല്യ നിഷേധം: ഹാരിസൺസ്​ മാനേജ്​മെൻറിനെതിരെ സമരം

text_fields
bookmark_border
പുനലൂർ: ഹാരിസൺസ് മലയാളം പ്ലാേൻറഷനിൽ പിരിഞ്ഞ തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി ഉൾെപ്പടെ ആനുകുല്യങ്ങൾ നൽകാത്തതിനെതിരെ പ്രതിഷേധം ശക്തം. 2015 മുതലാണ് ഗ്രാറ്റുവിറ്റി ആനുകൂല്യം നൽകാത്തത്. ഇതുമൂലം തൊഴിലാളി കുടുംബങ്ങൾ ദുരിതത്തിലാണ്. ജില്ല പ്ലാേൻറഷൻ വർക്കേഴ്സ് യൂനിയൻ നേതൃത്വത്തിൽ ഈ ആവശ്യം ഉന്നയിച്ച് ഹാരിസൺസ് മാനേജ്മ​െൻറിന് നിവേദനം നൽകിയിരുന്നു. പ്രശ്നപരിഹാരത്തിന് മാനേജ്മ​െൻറ് തയാറായിട്ടില്ല. ഇതിനെതിരെ യൂനിയൻ നേതൃത്വത്തിൽ തൊഴിലാളികളും വിരമിച്ച തൊഴിലാളികളും കുടുംബങ്ങളും 16ന് ഹാരിസൺസ് മലയാളം പ്ലാേൻറഷൻ കൊച്ചിയിലെ ഹെഡ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തും. പ്രശ്നപരിഹാരത്തിന് മാനേജ്മ​െൻറ് തയാറായില്ലെങ്കിൽ മാർച്ച് ഒന്നുമുതൽ തൊഴിലാളികളും ആനുകുല്യം ലഭിക്കാത്തവരും നാഗമല, നെടുമ്പാറ എന്നിവിടങ്ങളിലെ ഹാരിസൺസ് എസ്റ്റേറ്റ് ഓഫിസുകൾക്ക് മുന്നിൽ സത്യഗ്രഹം ആരംഭിക്കുമെന്ന് യൂനിയൻ ജില്ല ജനറൽ സെക്രട്ടറി എസ്. ജയമോഹൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story