Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനടവഴിക്കായി...

നടവഴിക്കായി കാത്തിരിപ്പ് നീളുന്നു; വനിത കമീഷൻ അംഗം സ്ഥലം സന്ദർശിച്ചു

text_fields
bookmark_border
ചവറ: നടന്നുകയറാൻ വഴിപോലുമില്ലാതായ കുടുംബങ്ങളുടെ ആവലാതിക്ക് അധികൃതർ പരിഹാരം കാണാത്തതിനെ തുടർന്ന് നാട്ടുകാരുടെ പരാതിയിൽ വനിത കമീഷൻ അംഗം സ്ഥലം സന്ദർശിച്ചു. പന്മന വടക്കുംതലയിൽ കൊല്ലക രണ്ടാം വാർഡിലെ കഞ്ചവന മുക്ക് ഭാഗത്തെ നാലു കുടുംബങ്ങൾക്കാണ് 20 വർഷമായി നടവഴി ഇല്ലാത്തത്. പള്ളിക്കലാറി​െൻറ തീരത്താണ് നാല് വീടുകളുമുള്ളത്. റോഡിൽനിന്ന് കായലിനെ ബന്ധപ്പെടുത്തിയിരിക്കുന്ന ഓടയിൽ മേൽമൂടി ഇട്ടാൽ നാല് വീട്ടുകാരുടെയും യാത്രക്ലേശം പരിഹരിക്കാവുമെങ്കിലും നാളിതുവരെ അതിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ല. പന്മന പഞ്ചായത്തി​െൻറ ആസ്തി വിവരണ പട്ടികയിലുള്ളതാണ് ഈ ഓട. കഴിഞ്ഞമാസം ഈ കുടുംബങ്ങളിലൊരാളായ പോളച്ചിറക്കൽ വീട്ടിൽ സരസ്വതിയുടെ മകൾ രാജി (28) മരണപ്പെട്ടപ്പോൾ മൃതദേഹം വീട്ടിലേക്ക് വഴിയില്ലാത്തതിനാൽ നിരവധി വീടുകളുടെ അടുക്കള വഴി ചുമന്നുകൊണ്ട് പോയാണ് സംസ്കരിച്ചത്. ഇതേതുടർന്നാണ് പരിസരവാസികൾ വഴി പ്രശ്നം ഗൗരവമായെടുത്തത്. വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സംസ്ഥാന വനിത കമീഷൻ അംഗമായ എം.എസ്. താരയാണ് സ്ഥലം സന്ദർശിച്ചത്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന വനിത കമീഷൻ പഞ്ചായത്തിനോട് ആവശ്യപ്പെടുമെന്ന് എം.എസ്. താര പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ജി. വിശ്വംഭരൻ, വാർഡ് മെംബർ കൊച്ചറ്റയിൽ റഷീന, സുനീഷ് സുധാകരൻ, ശശിധരൻ, സലിം, അനികുന്നേൽ എന്നിവരും അവർക്കൊപ്പം ഉണ്ടായിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി, സംസ്ഥാന പട്ടികജാതി വകുപ്പ് മന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമീഷൻ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story