Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവിനെ...

യുവാവിനെ കണ്ടെത്തിയില്ല; മത്സ്യത്തൊഴിലാളികൾ ഹാർബർ ഉപരോധിച്ചു

text_fields
bookmark_border
ഓച്ചിറ: അഴീക്കലിൽനിന്ന് വള്ളത്തിൽ മത്സ്യബന്ധനത്തിനു പോയി കാണാതായ യുവാവിനെ കണ്ടെത്താനായില്ല. ഇതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ അഴീക്കൽ മത്സ്യബന്ധന തുറമുഖം ഉപരോധിച്ചു. അഴീക്കൽ പനമൂട്ടിൽ ദേവനെയാണ്(19) ശനിയാഴ്ച രാവിലെ ആറോടെ കടലിൽ കാണാതായത്. അഴീക്കലിൽനിന്ന് ഉത്രം എന്ന വള്ളത്തിൽ 40 മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ പോയ ദേവൻ മത്സ്യം പിടിക്കാൻ റോപ്പുമായി കടലിൽ ചാടുകയായിരുന്നു. ശനിയാഴ്ച മുതൽ മത്സ്യത്തൊഴിലാളികൾ തിരച്ചിൽ നടത്തുകയാണ്. സർക്കാർ സംവിധാനം ഫലപ്രദമെല്ലന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികൾ ഹാർബർ ഉപരോധിച്ചത്. ശനിയാഴ്ച രാത്രിയിൽ തുടങ്ങിയ ഉപരോധം തിങ്കളാഴ്ച രാവിലെ കലക്ടർ എത്തി ചർച്ച നടത്തിയതോടെയാണ് അവസാനിപ്പിച്ചത്. കാണാതായ യുവാവിനെ കണ്ടെത്താൻ സാധ്യമായെതല്ലാം ചെയ്യുമെന്ന് കലക്ടർ ഉറപ്പു നൽകി. ദേവ​െൻറ വീട്ടിലെത്തിയ കലക്ടർ മാതാപിതാക്കളെ ആശ്വസിപ്പിച്ചാണ് മടങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story