Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാഷ്​ട്രീയപാർട്ടികൾ...

രാഷ്​ട്രീയപാർട്ടികൾ വോട്ടുബാങ്കിന് വേണ്ടി ജനാധിപത്യത്തെ ദുർബലപ്പെടുത്തി ^റൊമില ഥാപ്പർ

text_fields
bookmark_border
രാഷ്ട്രീയപാർട്ടികൾ വോട്ടുബാങ്കിന് വേണ്ടി ജനാധിപത്യത്തെ ദുർബലപ്പെടുത്തി -റൊമില ഥാപ്പർ തിരുവനന്തപുരം: രാഷ്ട്രീയപാർട്ടികൾ വോട്ടുബാങ്കിന് വേണ്ടി ജനാധിപത്യസംവിധാനത്തെ ദുർബലപ്പെടുത്തിയെന്ന് ചരിത്രകാരി റൊമില ഥാപ്പർ. ഉന്നതവിദ്യാഭ്യാസ കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ 'ദേശീയത, മതനിരപേക്ഷത, ജനാധിപത്യം' വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ. അധികാരത്തിലെത്താൻ മത-ജാതി സ്വത്വങ്ങളെ ഉപയോഗപ്പെടുത്തിയത് രാഷ്ട്രീയപാർട്ടികളാണ്. അത് ഇന്ത്യൻ ജനാധിപത്യത്തെ ദുർബലപ്പെടുത്തി. മതനിരപേക്ഷ ജനാധിപത്യത്തിലേക്ക് ഉയരേണ്ട സമൂഹത്തെ അത് പിന്നിലേക്ക് നടത്തി. ഇന്ത്യയിൽ കൊളോണിയൽ വിരുദ്ധ പ്രസ്ഥാനത്തിലൂടെയാണ് ആധുനിക ദേശീയത രൂപംകൊണ്ടത്. അത് മൗര്യ, ബുദ്ധ, മുഗൾ കാലഘട്ടത്തിലെ ദേശീയത സങ്കൽപത്തിൽനിന്ന് ഭിന്നമായിരുന്നു. ചരിത്രപരമായി വലിയമാറ്റമാണ് ഇത് അടയാളപ്പെടുത്തിയത്. ഭരണകൂടവും പൗരന്മാരും തമ്മിലെ പുതിയ ബന്ധത്തിനാണ് അത് തുടക്കം കുറിച്ചത്. മതനിരപേക്ഷ ജനാധിപത്യ സമൂഹത്തെക്കുറിച്ചുള്ള സങ്കൽപങ്ങളാണ് ദേശീയത മുന്നോട്ടുവെച്ചത്. അതേകാലത്ത് മതാധിഷ്ഠിത ദേശീയവാദവും ഉയർന്നുവന്നു. മുസ്ലിം ഭരണാധികാരികൾ ഹിന്ദുക്കളെ പീഡിപ്പിെച്ചന്നാണ് അവർ പ്രചരിപ്പിച്ചത്. അതിന് വഴിമരുന്നിട്ടത് ഇന്ത്യൻ ചരിത്രമെഴുതിയ ബ്രിട്ടീഷുകരാണ്. എന്നാൽ, മുഗൾ ഭരണത്തി​െൻറ ഉന്നതസ്ഥാനങ്ങളിൽ ഹിന്ദുക്കളായിരുെന്നന്ന യാഥാർഥ്യം മറച്ചുവെച്ചു. വർത്തമാന ഇന്ത്യയിൽ ഹിന്ദുത്വവാദികൾ പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കും ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും എതിരായി കലാപങ്ങൾ അഴിച്ചിച്ചുവിട്ടു. ഭരണഘടനയിൽനിന്ന് മതനിരപേക്ഷത ഒഴിവാക്കാൻ കഴിയില്ല. വർത്തമാന ഇന്ത്യ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ മതനിരപേക്ഷ പൗരസമൂഹത്തിന് മാത്രമേ കഴിയൂ. അതിന് മതനിരപേക്ഷ വിദ്യാഭ്യാസവും പൗരനിയമങ്ങളും ശക്തിപ്പെടുത്തണമെന്നും അവർ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ കൗൺസിലി​െൻറ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ റൊമില ഥാപ്പർക്ക് ഉപഹാരം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story