Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉപ കനാലുകള്‍ വഴി ജല...

ഉപ കനാലുകള്‍ വഴി ജല വിതരണം ആരംഭിച്ചില്ല; കാര്‍ഷിക മേഖല തകരുന്നു

text_fields
bookmark_border
പത്തനാപുരം: കൃഷിയിടങ്ങളില്‍ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുമ്പോഴും കെ.ഐ.പി ഉപ കനാലുകള്‍ വഴിയുള്ള ജലസേചനം ആരംഭിക്കാത്തത് പ്രതിഷേധത്തിന് കാരണമാകുന്നു. ഇൗ വർഷത്തെ കനത്ത മഴയിലും കാറ്റിലും പകുതിയിലധികം വിളകള്‍ നശിച്ച കര്‍ഷകർ വേനലായതോടെ അവശേഷിക്കുന്ന വിളകൾക്കും സംരക്ഷണം നൽകാനാവാതെ പ്രതിസന്ധിയിലാണ്. സാധാരണ മാർച്ചിൽ ശക്തിപ്രാപിക്കുന്ന വേനല്‍ ഇത്തവണ ജനുവരി ആദ്യവാരത്തോടെ കടുത്തതിനാല്‍ ജലാശയങ്ങളെല്ലാം വറ്റിവരണ്ടു. കര്‍ഷകര്‍ക്ക് വേനല്‍ക്കാലത്ത് കെ.ഐ.പി കനാല്‍ വഴിയുള്ള ജലസേചനമാണ് ആശ്വാസം. വിളകള്‍ ഉണങ്ങിക്കരിയാന്‍ തുടങ്ങിയിട്ടും ഉപ കനാലുകള്‍ വഴിയുള്ള ജലസേചനം ആരംഭിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. തെന്മല ഡാമില്‍നിന്ന് ആരംഭിക്കുന്ന കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ള രണ്ട് കനാലുകളില്‍ വലതുകര കനാലാണ് കിഴക്കന്‍ മേഖലയിലൂടെ കടന്നുപോകുന്നത്. ഇതില്‍ നിന്നാരംഭിക്കുന്ന നിരവധി ഉപകനാലുകള്‍ വഴിയാണ് ഗ്രാമീണ മേഖലകളില്‍ ജലമെത്തുന്നത്. മാത്രമല്ല, മിക്കയിടങ്ങളിലും കനാലുകള്‍ ശുചീകരിച്ചിട്ടുമില്ല. കുറച്ച് വര്‍ഷങ്ങളായി തൊഴിലുറപ്പ് തൊഴിലാളികളാണ് കനാലുകളിലെ കാടുകളഞ്ഞ് ശുചീകരിക്കുന്നത്. ഇത്തവണ പലയിടങ്ങളിലും ശുചീകരണം പോലും നടന്നിട്ടില്ല. കാര്‍ഷികാവശ്യങ്ങള്‍ക്ക് പുറമേ നിരവധിയാളുകള്‍ വരള്‍ച്ചാ സമയങ്ങളില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കുപോലും ജലം ഉപയോഗിക്കുന്നുണ്ട്. വിളകള്‍ കരിയാന്‍ തുടങ്ങിയതോടെ പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷി ചെയ്യുന്നവരാണ് ഏറെ ദുരിതത്തിലായത്. വരള്‍ച്ച കനത്തിട്ടും കനാലുകള്‍ വഴിയുള്ള ജലസേചനം ആരംഭിക്കാത്തതില്‍ പ്രതിഷേധവും ശക്തമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story