Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡ്രൈവറെ...

ഡ്രൈവറെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: പൊലീസ്​ കേസെടുത്തു

text_fields
bookmark_border
തിരുവനന്തപുരം: കോടതിയിൽ സാക്ഷിപറയാനെത്തിയ ആളുടെ ഡ്രൈവറെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ കേസെടുക്കാൻ കോടതി പൊലീസിന് നിർദേശം നൽകി. കാർ കച്ചവടം നടത്തുന്ന പ്രതികൾ കച്ചവടം സംബന്ധിച്ച തർക്കത്തെത്തുടർന്ന് സുദർശനൻ എന്നയാളെ കടത്തിക്കൊണ്ടുപോയിരുന്നു. സംഭവം നടക്കുന്നത് 2010 ലാണ്. ഈ കേസി​െൻറ വിചാരണ ആരംഭിച്ചപ്പോൾ സാക്ഷി പറയാൻ പത്തനംതിട്ടയിൽനിന്ന് സുദർശനൻ ഭാര്യയുമായി കാറിലെത്തി. ത​െൻറ കാർ ഡ്രൈവറായ സുമേഷിനെ കേസിലെ രണ്ടാം പ്രതി ഷെറിനും ഏഴംഗ സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ഇയാൾ കോടതിയെ അറിയിച്ചു .ഇതിെന തുടർന്ന് കോടതിയുടെ നിർദേശ പ്രകാരം വഞ്ചിയൂർ പൊലീസ് കേസെടുത്തു. തിരുവനന്തപുരം അസി. സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത് .
Show Full Article
TAGS:LOCAL NEWS 
Next Story