Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅശരണരായ രോഗികളുടെ...

അശരണരായ രോഗികളുടെ പരിചരണവും ഈശ്വരാരാധനയാണ് ^എം.എൽ.എ

text_fields
bookmark_border
അശരണരായ രോഗികളുടെ പരിചരണവും ഈശ്വരാരാധനയാണ് -എം.എൽ.എ കൊട്ടാരക്കര: സമൂഹത്തിലെ അശരണരായ രോഗികളുടെ പരിചരണവും ശുശ്രൂഷയും ഈശ്വരാരാധനയാണെന്ന് അഡ്വ. പി. ഐഷാപോറ്റി എം.എൽ.എ. കലയപുരം സങ്കേതത്തിലെ അന്തേവാസികൾക്ക് കൊട്ടാരക്കര നവനീതം ആയുർവേദ മെഡിക്കൽ സ​െൻററി​െൻറ നേതൃത്വത്തിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. ലീഗൽ സർവിസ് അതോറിറ്റി മെംബർ തോമസ് ഇടിക്കുള, മാധ്യമ പ്രവർത്തകൻ ഉല്ലാസ്, ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് എന്നിവർ സംസാരിച്ചു. ഡോ. യതീന്ദ്രൻ, ഡോ. മനോജ്, ഡോ. മോഹനൻ, ഡോ. രാജൻ ബാബു, ഡോ. പ്രദീപ്, ഡോ. ശ്രീലക്ഷ്മി, എന്നിവരുടെ നേതൃത്വത്തിൽ വിദഗ്ധ പരിശോധന നടന്നു. അതോടൊപ്പം സൗജന്യമരുന്ന് വിതരണവും നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story