Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗൗരി നേഘയുടെ മരണം:...

ഗൗരി നേഘയുടെ മരണം: പ്രിൻസിപ്പലിനെതിരെ നടപടി വേണമോയെന്ന്​ മാനേജ്​മെൻറ്​ നിയമോപദേശം തേടും

text_fields
bookmark_border
െകാല്ലം: ട്രിനിറ്റി ലൈസിയം സ്‌കൂളിലെ വിദ്യാര്‍ഥിനി ഗൗരി നേഘ മരിച്ച സംഭവത്തിൽ കുറ്റാരോപിതരായ അധ്യാപികമാർക്ക് കേക്ക് മുറിച്ച് സ്വീകരണം നൽകിയതിന് നേതൃത്വം നൽകിയ പ്രിൻസിപ്പൽ ഷെവലിയര്‍ ജോണിനെതിരെ നടപടിയെടുക്കണമോ എന്ന കാര്യത്തിൽ മാനേജ്മ​െൻറ് നിയമോപദേശം തേടും. ഗൗരിയുടെ മരണത്തെ തുടന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സിന്ധു പോള്‍, ക്രസൻറ് നെവിസ് എന്നീ അധ്യാപികമാരെ കഴിഞ്ഞ ദിവസം പ്രിൻസിപ്പലി​െൻറ നേതൃത്വത്തിൽ ആഘോഷപൂർവം കേക്ക് മുറിച്ചും ലഡുവിതരണം ചെയ്തും സ്വീകരിച്ചിരുന്നു. ഇതി​െൻറ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ സംഭവം വിവാദമായി. തുടർന്ന്, കുറ്റാരോപിതരായ അധ്യാപികമാരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ മാനേജ്മ​െൻറ് നിർദേശിക്കുകയായിരുന്നു. സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്മ​െൻറിന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കത്ത് നൽകിയിരുന്നു. പ്രിന്‍സിപ്പലി​െൻറ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച പറ്റിയതി​െൻറ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസവകുപ്പ് കത്ത് നല്‍കിയത്. സമൂഹ മനഃസാക്ഷിയെ ഏറെ വേദനിപ്പിച്ച സംഭവമാണ് ഗൗരി നേഘയുടെ മരണം. ഇതിന് കാരണക്കാരെന്ന് ആരോപിക്കപ്പെട്ട രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തിട്ടും മൂന്ന് മാസം കഴിഞ്ഞ് ആഘോഷപൂര്‍വം തിരികെ സ്‌കൂളില്‍ പ്രവേശിപ്പിച്ചത് സമൂഹ മനഃസാക്ഷിയോടുള്ള വെല്ലുവിളിയാണ്. സംഭവവുമായി ബന്ധപ്പെട്ട് പലതവണ വിശദീകരണം ചോദിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ പ്രിന്‍സിപ്പൽ തയാറായില്ലെന്നും ഡി.ഡി മാനേജ്മ​െൻറിന് നൽകിയ കത്തില്‍ പറയുന്നു. കേക്ക് മുറിച്ചുള്ള ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതും അംഗീകരിക്കാനാവില്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ചെയ്യാന്‍ പാടുള്ളതല്ല അദ്ദേഹം ചെയ്തത്. തല്‍സ്ഥാനത്തുനിന്ന് പ്രിന്‍സിപ്പലിനെ മാറ്റണം. കൂടെയുള്ള അധ്യാപകര്‍ക്കെതിരെ മതിയായ നടപടി എടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. പ്രിൻസിപ്പലിനെതിരെ തിരക്കിട്ട് നടപടിയെടുക്കാതെ നിയമവശങ്ങൾ പരിശോധിക്കാനാണ് മാനേജ്മ​െൻറ് തീരുമാനം. അതേസമയം പ്രിൻസിപ്പലിനെ അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചതായി വാർത്തകൾ പുറത്തുവെന്നങ്കിലും മാനേജ്മ​െൻറ് നിഷേധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story