Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവനന്തപുരം...

തിരുവനന്തപുരം നിലയത്തിലെ​ ലീലാമ്മ മാത്യുവിന്​ പ​ുരസ്​കാരം

text_fields
bookmark_border
തിരുവനന്തപുരം: റീബോൺ ആഫ്റ്റർ എന്ന വിഷയത്തെ ആധാരമാക്കി 23 രാജ്യങ്ങൾ പെങ്കടുത്ത 29ാമത് ഇൻറർനാഷനൽ യു.ആർ.ടി.െഎ റേഡിയോ ഗ്രാൻഡ് പ്രിക്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത ആകാശവാണി തിരുവനന്തപുരം നിലയം അസിസ്റ്റൻറ് സ്റ്റേഷൻ ഡയറക്ടർ ലീലാമ്മ മാത്യു സംവിധാനം ചെയ്ത 'പുനർജനിക്കുന്ന വരട്ടാർ' എന്ന റേഡിയോ ഡോക്യു-ഡ്രാമ ഏറ്റവും മികച്ച റേഡിയോ ജാക്വസ് മാത്യു അവാർഡ് േഫാർ ഡിസ്കവറി പുരസ്കാരത്തിന് അർഹമായി. മനുഷ്യരുടെ തെറ്റായ ചെയ്തികൾമൂലം കേരളത്തിൽ 35 വർഷം മുമ്പ് ഇല്ലാതായ ആദി പമ്പയുടെ കൈവഴിയായിരുന്ന 'വരട്ടാർ' എന്ന നദിയുടെ പുനരുജ്ജീവനത്തി​െൻറ യഥാർഥകഥയാണ് പ്രമേയം. ലീലാമ്മ മാത്യുതന്നെ രചനയും സംവിധാനവും നിർവഹിച്ച 'മനസ്സുണ്ടെങ്കിൽ മാർഗവുമുണ്ട്' എന്ന കമ്യൂണിറ്റി സർവിസ് അനൗൺസ്മ​െൻറ് 2017ലെ ഏഷ്യാ പസഫിക് േബ്രാഡ്കാസ്റ്റിങ് യൂനിയൻ പുരസ്കാരത്തിന് (ABU PRIZEZ) അർഹമായി.
Show Full Article
TAGS:LOCAL NEWS 
Next Story