Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊച്ചുതങ്ങൾ നഗർ അസോ....

കൊച്ചുതങ്ങൾ നഗർ അസോ. അവാർഡ് വിതരണവും പൊതുസമ്മേളനവും

text_fields
bookmark_border
ഇരവിപുരം: സാമൂഹിക നന്മകൾ പ്രചരിപ്പിക്കുന്നതിൽ െറസി. അസോസിയേഷനുകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് എം. നൗഷാദ് എം.എൽ.എ അഭിപ്രായപ്പെട്ടു. കൊച്ചുതങ്ങൾ നഗർ െറസി. അസോസിയേഷൻ അവാർഡ് വിതരണവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് മണിയംകുളം എം. ബദറുദ്ദീൻ ആധ്യക്ഷം വഹിച്ചു. സെക്രട്ടറി എം.എസ്. നഫ്ഷറുദ്ദിൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർ എം. സലീം സമ്മാന വിതരണം നിർവഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ എസ്. അഹമ്മദ് ഉഖൈൽ വിജയികളെ പ്രഖ്യാപിച്ചു. ചികിത്സ സഹായവിതരണം എസ്. അബ്ദുസ്സലീം, സ്കോളർഷിപ് വിതരണം എസ്. ഷാജഹാൻ എന്നിവർ നിർവഹിച്ചു. ജോയൻറ് സെക്രട്ടറി എ. റഷീദ്കുട്ടി സ്വാഗതവും ട്രഷറർ എം. ഇഖ്ബാൽ നന്ദിയും പറഞ്ഞു. കൊല്ലൂർവിള ഇ. നാസിമുദ്ദീൻ, ഇ. ഷംനാദ്, എസ്. അബ്ദുൽ ഷുക്കൂർ, എം.എ. നൗഷാദ് മുസ്ലിയാർ, ഐ. സുലൈമാൻ കുഞ്ഞ്, എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story