Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശാസ്​ത്രം ജനപക്ഷത്ത്...

'ശാസ്​ത്രം ജനപക്ഷത്ത് നിലയുറപ്പിക്കണം' ^ ഡോ. എ. ശ്രീനിവാസ്​

text_fields
bookmark_border
'ശാസ്ത്രം ജനപക്ഷത്ത് നിലയുറപ്പിക്കണം' - ഡോ. എ. ശ്രീനിവാസ് Caption ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷനും കേരള പരിസ്ഥിതി കാലാവസ്ഥ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാർ സിറ്റി പൊലീസ് കമീഷണർ ഡോ.എ. ശ്രീനിവാസ് ഉദ്ഘാടനം ചെയ്യുന്നു കൊല്ലം: ശാസ്ത്രം കൂടുതൽ സാമൂഹികവത്കരിക്കപ്പെടുമ്പോൾ മാത്രമേ കൂടുതൽ അർഥവത്തായ ജീവിതസാഹചര്യങ്ങൾ രൂപപ്പെടുകയുള്ളൂവെന്ന് കൊല്ലം സിറ്റി പൊലീസ് കമീഷണർ ഡോ. എ. ശ്രീനിവാസ് പറഞ്ഞു. 'ശാസ്ത്ര-സാങ്കേതികവിദ്യ എത്തിപ്പെടാത്തവരിലേക്ക്' എന്ന വിഷയത്തെ ആസ്പദമാക്കി കൊല്ലം ശ്രീനാരായണ കോളജിലെ ശാസ്ത്രഗവേഷണ പഠനവിഭാഗങ്ങളായ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഗണിതശാസ്ത്ര ഡിപ്പാർട്ട്മ​െൻറുകളും ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷനും കേരള പരിസ്ഥിതി കാലാവസ്ഥാ വകുപ്പും ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച ത്രിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നുദിവസമായി വിവിധ വേദികളിൽ ഒരേസമയം നടക്കുന്ന വ്യത്യസ്ത സെമിനാറുകളിൽ നൂറിൽപരം പ്രബന്ധങ്ങളാണ് അവതരിപ്പിക്കുന്നത്. ഇന്ത്യൻ സയൻസ് കോൺഫറൻസ് അസോസിയേഷൻ കൊച്ചിൻ ചാപ്റ്റർ കൺവീനർ ഡോ.എ.വി. ജയചന്ദ്രൻ അധ്യക്ഷതവഹിച്ചു. പ്രഫ. ഗീത കരുണാകരൻ, പ്രഫ. ആർ. േപ്രംകുമാർ, ഡോ. ബി. ഹരി, ആർ.എസ്. ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.കെ. അനുരുദ്ധൻ സ്വാഗതവും സെമിനാർ കോഓഡിനേറ്റർ ഡോ.എസ്.വി. മനോജ് നന്ദിയും പറഞ്ഞു. സെമിനാർ ബുധനാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story