Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗുരു പഠിപ്പിച്ചത്...

ഗുരു പഠിപ്പിച്ചത് ശാസ്ത്രം മനുഷ്യനന്മക്ക്​​ ഉപയോഗിക്കാൻ ^ മന്ത്രി മാത്യു ടി. തോമസ്

text_fields
bookmark_border
ഗുരു പഠിപ്പിച്ചത് ശാസ്ത്രം മനുഷ്യനന്മക്ക് ഉപയോഗിക്കാൻ - മന്ത്രി മാത്യു ടി. തോമസ് അരുവിപ്പുറം: ശാസ്ത്രം വളരുന്നതനുസരിച്ച് മനുഷ്യനിലെ അന്ധവിശ്വാസം മാറി അതി​െൻറ നല്ല വശങ്ങൾ മനുഷ്യനന്മക്കായി ഉപയോഗിക്കാനാണ് ഗുരു പഠിപ്പിച്ചതെന്ന് മന്ത്രി മാത്യു ടി. തോമസ്. അരുവിപ്പുറത്ത് നടന്ന ശാസ്ത്ര സാങ്കേതിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 130 വർഷങ്ങൾക്ക് മുമ്പ് നാട്ടിൽ ശുചിത്വ ബോധത്തെക്കുറിച്ച് ബോധവത്കരണം നടത്തേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് നാം സംശയിക്കും. പക്ഷേ ഗുരു അന്ന് നൽകിയ സന്ദേശങ്ങൾ ഇന്ന് സത്യമായിരിക്കുന്നു. കേരളത്തിലെ എല്ലാ നദികളും മലിനമായിരിക്കുന്നു. മാലിന്യ ശുചീകരണ മേഖലയിൽ പ്രാകൃതമായ രീതികൾക്ക് അന്ത്യം കുറിച്ച് ഏറ്റവും നൂതനമായ സംവിധാനങ്ങൾ ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. അരുവിപ്പുറം പ്രതിഷ്ഠയിലൂടെ കേരള നവോത്ഥാനത്തി​െൻറ നിശ്ശബ്ദ വിപ്ലവത്തിനാണ് ഗുരു തുടക്കം കുറിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ പറഞ്ഞു. ചടങ്ങിൽ ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി. മുരളീധരൻ മുഖ്യാതിഥിയായി. സി.പി.ഐ ജില്ല സെക്രട്ടറി ജി.ആർ. അനിൽ, പ്രഫ. പി. നാരായണക്കുറുപ്പ്, ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി ധർമചൈതന്യ, സ്വാമി ബോധിതീർഥ, അരുവിപ്പുറം ചീഫ് കോ-ഓഡിനേറ്റർ വണ്ടന്നൂർ സന്തോഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story