Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒ.എൻ.വി സ്​മൃതിസന്ധ്യ...

ഒ.എൻ.വി സ്​മൃതിസന്ധ്യ ഇന്ന്​

text_fields
bookmark_border
തിരുവനന്തപുരം: മലയാളകവിതയിൽ കാൽപനിക ഭാവുകത്വത്തിന് നവരൂപം നൽകിയ കാവ്യനക്ഷത്രമായ ഒ.എൻ.വി വിടവാങ്ങിയിട്ട് രണ്ടാണ്ട്. ടാഗോർ ഹാളിൽ ചൊവ്വാഴ്ച നടക്കുന്ന ഒ.എൻ.വി സ്മൃതിസന്ധ്യ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വി. മധുസൂദനൻ നായർ അനുസ്മരണ പ്രഭാഷണം നടത്തും. ഒ.എൻ.വിയുടെ വീടായ 'ഇന്ദീവര'ത്തിൽ നടത്തുന്ന ഗുരുസ്മരണ ചടങ്ങിൽ സരോജിനി ഒ.എൻ.വി, കെ.എസ്. ശബരീനാഥൻ എം.എൽ.എ, ഡെപ്യൂട്ടി കലക്ടർ ഡോ.ദിവ്യ എസ്. അയ്യർ തുടങ്ങിയവർ പങ്കെടുക്കും. പട്ടം മുണ്ടശ്ശേരി സ്മാരകത്തിൽ നടക്കുന്ന അനുസ്മരണത്തിൽ എം.എ. ബേബി സംസാരിക്കും. കേസരി ഹാളിൽ രാവിലെ 11ന് തിടമ്പ്, ഒ.എൻ.വി സാംസ്കാരിക പഠനകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്മൃതിദിനം പരിപാടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story