Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇന്ന് ലോക റേഡിയോ ദിനം: ...

ഇന്ന് ലോക റേഡിയോ ദിനം: നിങ്ങൾ കേൾക്കുന്നത്​ '40.16 എസ്.എം വോയ്സ്'

text_fields
bookmark_border
തിരുവനന്തപുരം: '40. 16 എസ്. എം. വോയ്സ്' എന്ന സ്കൂൾ റേഡിയോ ചരിത്രം കുറിക്കുകയാണ്, ഒരുപറ്റം കുരുന്നുകളിലൂടെ. പട്ടം സ​െൻറ് മേരീസ് സ്കൂളിലെ 13,000ത്തോളം വരുന്ന വിദ്യാർഥികൾക്കിടയിലെ താരമാണ് ഇന്ന് '40. 16 എസ്.എം. വോയ്സ്'. പുതുതലമുറക്ക് നഷ്ടമാകുന്ന കേൾവികളെ തിരിച്ചുപിടിക്കാനും അവരുടെ കഴിവുകളെ വളർത്തിയെടുക്കാനുമുള്ള സ്കൂൾ അധികൃതരുടെ പ്രയത്നം 50 എപ്പിസോഡുകൾ പിന്നിട്ടു. 2016ലാണ് 40. 16 എസ്.എം. വോയ്സ് സ്കൂളിലെ 315 ക്ലാസ് മുറികളിലായി പ്രക്ഷേപണം ആരംഭിക്കുന്നത്. മറ്റ് എഫ്.എമ്മുകളിൽനിന്ന് വിഭിന്നമായി സ്റ്റേഷൻ ഡയറക്ടറും റേഡിയോ ജോക്കിയും ഗായകരും പ്രോഗ്രാം മാനേജർമാരുമൊക്കെ കുട്ടികളാണ്. ഇവർക്കു വേണ്ട സാങ്കേതി സംവിധാനം ഒരുക്കുന്ന പണി മാത്രമേ അധ്യാപകർക്കുള്ളൂ. സ്കൂൾ ദിവസങ്ങളിൽ ഉച്ച ഭക്ഷണ വേളയിലെ അരമണിക്കൂറാണ് എസ്.എം വോയ്സ് കുട്ടികളുടെ കാതുകളിലേക്ക് എത്തുന്നത്. തങ്ങൾക്ക് പഠിക്കാനുള്ള ഒ.എൻ.വി, സുഗതകുമാരി, കുമാരനാശാൻ, ഉള്ളൂർ, വൈലോപ്പിള്ളി തുടങ്ങിയവരുടെ കവിതകൾ, കഥകൾ, അറിയിപ്പുകൾ, രസച്ചരട്, വാർത്ത, അവാർഡ്, ദിന വിചാരം. തുടങ്ങി പത്തിലധികം പരിപാടികൾ 30 മിനിറ്റ് കൊണ്ട് ഇവർ അവതരിപ്പിക്കുമെന്ന് അറിയുമ്പോഴാണ് കുട്ടി റേഡിയോ ജോക്കികൾ ചില്ലറക്കാരല്ലെന്ന് അറിയുക. പ്ലസ് വൺ വിദ്യാർഥിനി മിഥുനയാണ് സ്റ്റേഷൻ ഡയറക്ടർ. മിഥുനക്ക് പിന്തുണയുമായി വിവിധ ക്ലാസുകളിലെ 15 ഓളം കൂട്ടുകാരുമൊപ്പമുണ്ട്. പുസ്തക പ്രസാധകനും തിരക്കഥാ കൃത്തുമായ സ്കൂളിലെ ചരിത്ര അധ്യാപകൻ ബിന്നി സാഹിതിയാണ് ചീഫ് ഓപറേറ്റിങ് ഓഫിസർ. അധ്യാപകരായ ദീപ ജോസഫ്, സാഗാ സൂസൻ, ഷാജി, അജിമോൻ, വെർജീന, ജാക്വിലിൻ എന്നിവർ നേതൃത്വം നൽകുന്നു. തിങ്കളാഴ്ച റോഡിയോയുടെ അമ്പതാം പ്രക്ഷേപണം ആഘോഷപൂർവം നടന്നു. പ്രധാനാധ്യാപിക അശാ ആനി ജോർജ്, ഫാ: നെത്സൻ വലിയ വീട്ടിൽ, മനോജ് ഏബ്രഹാം, ദീപ ജോസഫ്, സാഗ ജയിംസ് വിദ്യാർഥികളായ വൈഷ്ണ, അലോക്ക് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story