Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇന്ന് അരുവിപ്പുറത്ത്‌...

ഇന്ന് അരുവിപ്പുറത്ത്‌ മഹാശിവരാത്രിയും 1000 കുടം അഭിഷേകവും

text_fields
bookmark_border
അരുവിപ്പുറം: മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് അരുവിപ്പുറവും പരിസരവും ഭക്തിസാന്ദ്രമായി. രാത്രി നടക്കുന്ന 1000 കുടം അഭിഷേകത്തിന് വൻ ഭക്തജനപ്രവാഹത്തെയാണ് പ്രതീക്ഷിക്കുന്നത്. 130-ാമത് പ്രതിഷ്ഠാ വാർഷികത്തി​െൻറയും ശിവരാത്രി മഹോത്സവത്തി​െൻറയും ഭാഗമായി നാലിന് ആരംഭിച്ച 10 ദിവസത്തെ ആഘോഷങ്ങൾക്ക് ആറാട്ടോടെ സമാപനമാകും. ശിവരാത്രി ദിനമായ ചൊവ്വാഴ്ച ശിവപ്രതിഷ്ഠയിൽ 1000 കുടം അഭിഷേകവുമുണ്ട്‌. ചൊവ്വാഴ്ച വൈകുന്നേരം 6.30-ന് നടക്കുന്ന മഹാശിവരാത്രി സമ്മേളനം രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്‌ അധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമി ശിവരാത്രി സന്ദേശം നൽകും. രാത്രി ഒമ്പതിന് എഴുന്നള്ളത്ത് നടക്കും. രാത്രി ഒരു മണിക്ക് തുടങ്ങി 3.30-ഓടെ 1000 കുടം അഭിഷേകം അവസാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story