Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅസ്​താനയുടെ നിയമനം...

അസ്​താനയുടെ നിയമനം വിവാദമൊഴിവാക്കാൻ; മാസങ്ങൾക്കുള്ളിൽ വിജിലൻസ്​ കമീഷൻ നിലവിൽവരും

text_fields
bookmark_border
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടറായി എൻ.സി. അസ്താനയെ നിയമിച്ച സർക്കാർ നടപടി വിവാദങ്ങളും നിയമനടപടികളും ഒഴിവാക്കാൻ. പല പേരുകൾ മാറിമറിഞ്ഞ് ഒടുവിലാണ് അസ്താനയിൽ എത്തിയത്. വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഡൽഹിയിൽ നിൽക്കണമെന്നാണ് അസ്താനയുടെ ആവശ്യം. മുമ്പും വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് ത​െൻറ പേര് പരിഗണിച്ചപ്പോൾ അസ്താന അത് നിരസിച്ചത് അക്കാര്യം ചൂണ്ടിക്കാട്ടിയാണ്. എന്നാൽ, ഇപ്പോൾ മറ്റ് നിവൃത്തിയൊന്നുമില്ലാെതയാണ് ഇൗ നിയമനം. രണ്ടുമാസത്തേക്കാണ് നിയമനം എന്നാണ് അറിയുന്നത്. ഭരണപരിഷ്കാര കമീഷൻ ശിപാർശയുടെ അടിസ്ഥാനത്തിൽ രണ്ട് മാസത്തിനുള്ളിൽ കേരള വിജിലൻസ് കമീഷൻ സംസ്ഥാനത്ത് നടപ്പാക്കാനുള്ള തിരക്കിട്ട നീക്കം നടക്കുകയാണ്. കമീഷൻ നിലവിൽവരുന്നതോടെ വിജിലൻസ് ഡയറക്ടർ സ്ഥാനംതന്നെ അപ്രസക്തമാകാനാണ് സാധ്യത. ലോക്നാഥ് ബെഹ്റ പൊലീസ് മേധാവിയായിരിക്കെ വിജിലൻസ് ഡയറക്ടർ സ്ഥാനവും വഹിക്കുന്നത് കേന്ദ്രസർക്കാർ ഉൾപ്പെടെ ചോദ്യം ചെയ്യാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞ സാഹചര്യത്തിലാണ് പെെട്ടന്ന് അസ്താനയെ നിയമിച്ചതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. അസ്താനക്ക് പകരം ജൂനിയറായ ഡി.ജി.പി ഗ്രേഡുള്ള ഉദ്യോഗസ്ഥനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചിരുന്നെങ്കിൽ അത് നിയമപ്രശ്നമായി മാറിയേനെ. സീനിയർ െഎ.പി.എസുകാരായ ജേക്കബ് തോമസ്, ഋഷിരാജ് സിങ് എന്നിവർ അത് ചോദ്യം ചെയ്ത് നിയമനടപടി കൈക്കൊണ്ടിരുന്നെങ്കിൽ മുമ്പ് ടി.പി. സെൻകുമാർ വിഷയത്തിലേറ്റത് പോലുള്ള തിരിച്ചടി സർക്കാറിന് ഏറ്റുവാങ്ങേണ്ടിവരുമായിരുന്നു. നിലവിലെ 12 ഡി.ജി.പിമാരിൽ കേന്ദ്രസർക്കാർ അംഗീകരിക്കാത്ത എട്ടുപേരിൽ ആരെയെങ്കിലും ഒരാളെ വിജിലൻസ് ഡയറക്ടറാക്കാനോ അല്ലെങ്കിൽ എക്സ്കേഡർ തസ്തികയാക്കി വിജിലൻസ് ഡയറക്ടർ പദവി മാറ്റുകയോ ചെയ്യാനായിരുന്നു സർക്കാർ ആദ്യം ഉദ്ദേശിച്ചത്. എന്നാൽ, ലോക്നാഥ് ബെഹ്റയെ ഡയറക്ടറാക്കിയത് ചട്ടലംഘനമാണെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ വീണ്ടും വിവാദത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോകേണ്ടതില്ലെന്നായിരുന്നു വിലയിരുത്തൽ. കഴിഞ്ഞ 11 മാസമായി വിജിലൻസ് നിഷ്ക്രിയമായിരുന്നെന്ന ആരോപണം ശക്തമാണ്. ബിജു ചന്ദ്രശേഖർ
Show Full Article
TAGS:LOCAL NEWS 
Next Story