Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഹാശിവരാത്രി നിറവിൽ...

മഹാശിവരാത്രി നിറവിൽ ആലുവ

text_fields
bookmark_border
ആലുവ: . പൂർവികർക്ക് ബലിതർപ്പണം നടത്തുന്നതിന് പതിനായിരങ്ങൾ ആലുവ മണപ്പുറത്തേക്ക് ഒഴുകിയെത്തും. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ ശിവരാത്രി ബലിതർപ്പണം നടക്കാറുണ്ടെങ്കിലും ആലുവ മണപ്പുറത്തിനാണ് പ്രാധാന്യം. മണപ്പുറത്ത് ഉറക്കമിളച്ച് ശിവരാത്രി രാവിൽ ഭക്തർ കഴിച്ചുകൂട്ടും. പിന്നീട് പൂർവികർക്ക് ബലിയർപ്പിച്ച് മടങ്ങും. ബലിതർപ്പണത്തിനെത്തുന്നവർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ്, ആലുവ നഗരസഭ, എന്നിവയുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മണപ്പുറം ശിവക്ഷേത്രത്തിൽ പുലർച്ച മുതൽ ചടങ്ങുകൾ തുടങ്ങി. ശിവക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്ക് ചേന്നാസ് മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടും മേൽശാന്തി മുല്ലപ്പിള്ളി മനക്കൽ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടും മുഖ്യകാർമികത്വം വഹിക്കും. ബലിതർപ്പണത്തിനും ക്ഷേത്രദർശനത്തിനും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നഗരത്തിലെത്തുന്നവർക്ക് സ്ഥിരം നടപ്പാലത്തിലൂടെ മണപ്പുറത്തേക്ക് കടക്കാൻ കഴിയും. പെരിയാർ തീരത്ത് അപകടമുണ്ടാകാതിരിക്കാൻ പുഴയിൽ മണൽ ചാക്കുകൾ നിരത്തിയിട്ടുണ്ട്. ഒരേസമയം 14,000 ലിറ്റർ കുടിവെള്ളം സ്റ്റോക്കുണ്ടാകും. മണപ്പുറത്തും നഗരത്തിലും വിപുലമായ സൗകര്യങ്ങളാണ് നഗരസഭ ഒരുക്കിയിട്ടുള്ളത്. തിരക്കേറിയ ഭാഗങ്ങളിൽ ബാരിക്കേഡ് കെട്ടി തിരിക്കും. നേവിയുടെ മുങ്ങൽ വിദഗ്ധർ മണപ്പുറത്ത് ക്യാമ്പ് ചെയ്യും. ക്രമസമാധാനപാലനത്തിന് റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം നഗരത്തിലും മണപ്പുറത്തും ക്യാമ്പ് ചെയ്യുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story