Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

കശുവണ്ടിത്തൊഴിലാളികൾക്ക് ആശ്വാസ ധനസഹായം നൽകണം ^കോൺഗ്രസ്​

text_fields
bookmark_border
കശുവണ്ടിത്തൊഴിലാളികൾക്ക് ആശ്വാസ ധനസഹായം നൽകണം -കോൺഗ്രസ് കൊല്ലം: കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ഡി.സി.സി നേതൃയോഗം കുറ്റപ്പെടുത്തി. വകുപ്പു മന്ത്രിയുടെ പ്രഖ്യാപനങ്ങൾ പതിവായി നടക്കുന്നല്ലാതെ പ്രശ്നപരിഹാരത്തിന് ക്രിയാത്മക നടപടികളൊന്നുമില്ല. ബാങ്ക് നടപടികൾ മൂലം വ്യവസായികൾ ആത്മഹത്യയുടെ വക്കിലാണ്. അധികാരത്തിൽ വന്നാൽ 20 ദിവസത്തിനകം എല്ലാ കശുവണ്ടി ഫാക്ടറികളും തുറന്നു പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചവർ 20 മാസം കഴിഞ്ഞിട്ടും ഫാക്ടറികൾ തുറക്കാനോ തൊഴിൽ നൽകാനോ കഴിയാത്ത അവസ്ഥയിലാണ്. അടഞ്ഞുകിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികൾക്ക് സഹായധനം അനുവദിക്കാൻ സർക്കാർ തയാറാകണം. 24ന് ജില്ല കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ജില്ല സഹകരണ ബാങ്ക് ഒാഡിറ്റോറിയത്തിൽ നടത്താനും യോഗം തീരുമാനിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ എന്നിവർ പങ്കെടുക്കും. ഡി.സി.സി നേതൃയോഗത്തിൽ പ്രസിഡൻറ് ബിന്ദുകൃഷ്ണ അധ്യക്ഷതവഹിച്ചു. കെ.സി. രാജൻ, എ. ഷാനവാസ്ഖാൻ, എ.കെ. ഹഫീസ്, ഇ. മേരിദാസൻ, സി.ആർ. നജീബ്, മോഹൻശങ്കർ, ജയചന്ദ്രൻ, അലക്സ് മാത്യു, കെ. സുരേഷ്ബാബു, സുന്ദരേശൻപിള്ള, തങ്കച്ചി പ്രഭാകരൻ, റെജിമോൻ വർഗീസ്, കോയിവിള രാമചന്ദ്രൻ, എസ്. വിപിനചന്ദ്രൻ, സൂരജ് രവി, ചിറ്റുമൂല നാസർ, കെ.ജി. രവി, പി. ജർമിയാസ്, എൻ. ഉണ്ണികൃഷ്ണൻ, ചന്ദ്രബോസ്, കെ.കെ. സുനിൽകുമാർ, എസ്. ശ്രീകുമാർ, കെ. ശശിധരൻ, സന്തോഷ് തുപ്പാശ്ശേരി, ലീലാകൃഷ്ണൻ, മുനമ്പത്ത് വഹാബ്, ജോർജ് ഡി. കാട്ടിൽ, അമ്മിണി രാജൻ, രമാഗോപാലകൃഷ്ണൻ, ജി. മോഹനൻ, ഏരൂർ സുഭാഷ്, തൃദീപ്കുമാർ, പി.എസ്. പ്രദീപ്, കെ.ആർ.വി. സഹജൻ, കാരുവള്ളി ശശി, കല്ലട ഗിരീഷ്, ഷുഹൈബ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story