Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി വാഹനങ്ങളുടെ...

വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം ^സെമിനാർ പരമ്പര

text_fields
bookmark_border
വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം -സെമിനാർ പരമ്പര തിരുവനന്തപുരം: വൈദ്യുതിയെ പുതിയ പരിസ്ഥിതി സൗഹൃദ ഇന്ധനമായി ഉയർത്തിക്കൊണ്ട് വരുന്നതിനുള്ള സാധ്യതകൾ കണ്ടെതുന്നതിന് വൈദ്യുതി മേഖലയിലെ എൻജിനീയർമാർ കേരളത്തിലെ എൻജിനീയറിങ് കോളജുകളിലെ വിദ്യാർഥികൾക്കിടയിൽ സെമിനാർ മത്സരം സംഘടിപ്പിക്കും. കെ.എസ്.ഇ.ബി എൻജിനീയേഴ്സ് അസോസിയേഷൻ അന്താരാഷ്ട്ര സാേങ്കതിക സംഘടനയായ െഎ.ഇ.ഇ.ഇ പവർ ആൻഡ് എനർജി സൊസൈറ്റിയുമായി ചേർന്ന് എൻജിനീയറിങ് വിദ്യാർഥികൾക്ക് 'ഇലക്ട്രിക് മൊബിലിറ്റി ആൻഡ് പവർ യൂട്ടിലിറ്റീസ് വെല്ലുവിളികളും പരിഹാരവും' എന്ന വിഷയത്തിൽ ജില്ല, സംസ്ഥാന തലങ്ങളിലായി നടത്തുന്ന മത്സരങ്ങൾ 20ന് തുടങ്ങി മാർച്ച് 20ന് സമാപിക്കും. സംസ്ഥാനതല വിജയികൾക്ക് സമ്മാനവും പ്രശംസാപത്രവും നൽകും. കൂടുതൽ വിവരങ്ങൾ www.ksebea.in വെബ്സൈറ്റിൽ.
Show Full Article
TAGS:LOCAL NEWS 
Next Story