Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകവി കുരീപ്പുഴക്കെതിരായ ...

കവി കുരീപ്പുഴക്കെതിരായ ആക്രമണം; പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

text_fields
bookmark_border
അഞ്ചാലുംമൂട്: കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ വർഗീയവാദികളുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രകാശ് കലാകേന്ദ്രത്തി​െൻറ നേതൃത്വത്തിൽ അഞ്ചാലുംമൂട്ടിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സ്വതന്ത്രമായി കവിതകൾ ചൊല്ലിയും പ്രഭാഷങ്ങൾ നടത്തിയും അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാൻ പോരാടുമെന്ന് പ്രതിജ്ഞയെടുത്തു. ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി ഡി. സുകേശൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കലാകേന്ദ്രം പ്രസിഡൻറ് കെ.ബി. ജോയ് അധ്യക്ഷതവഹിച്ചു. കൗൺസിലർ എം.എസ്. ഗോപകുമാർ, ചിത്രകാരൻ കെ.വി. ജ്യോതിലാൽ, വി. വിജു, ശ്രീരാജ് മോഹൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story