Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹൈടെക് ക്ലാസ് റൂം...

ഹൈടെക് ക്ലാസ് റൂം ആരംഭിച്ചു

text_fields
bookmark_border
വെഞ്ഞാറമൂട്: പിരപ്പന്‍കോട് ഗവ. എല്‍.പി സ്കൂളില്‍ ഹൈടെക് ക്ലാസ് റൂമുകളുടെയും നവീകരിച്ച ലൈബ്രറിയുടെയും ഉദ്ഘാടനം സി. ദിവാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. എസ്.എം.സി ചെയര്‍മാന്‍ എസ്. ഗിരീഷ്‌ അധ്യക്ഷത വഹിച്ചു. മാണിക്കല്‍ പഞ്ചായത്ത് പ്രസിഡൻറ് എസ്. സുജാത ചെപ്പ് ഫേസ്ബുക്ക് പേജ് പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കുതിരകുളം ജയന്‍ പ്രതിഭകളെ ആദരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്. ലേഖകുമാരി എന്‍ഡോവ്മ​െൻറുകള്‍ വിതരണം ചെയ്തു. പഞ്ചായത്തംഗങ്ങളായ ജെ.എസ്. അനില, ശോഭന, സ്കൂള്‍ വികസന സമിതി ചെയര്‍മാന്‍ ആര്‍. അനില്‍, പ്രിയ എം. നായര്‍, എ. ജയചന്ദ്രന്‍, അലക്സാണ്ടർ ബേബി, അജിത്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക ഐ.ജി. ഷീബ സ്വാഗതവും എ. ജ്യോതി റിപ്പോര്‍ട്ടും ബിനി എല്‍. പിള്ള നന്ദിയും പറഞ്ഞു. എസ്.എം.സി, പി.ടി.എ, സ്കൂള്‍ വികസനസമിതി എന്നിവരുടെ നേതൃത്വത്തില്‍ പൂർവ വിദ്യാർഥികള്‍, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ക്ലാസുകള്‍ ഹൈടെക് സംവിധാനത്തിലേക്ക് ഉയർത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story