Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചിറകില്ലാതെ പറക്കുന്ന...

'ചിറകില്ലാതെ പറക്കുന്ന' എയർ ഇന്ത്യ; യാത്രക്കാരുടെ ജീവൻ തുലാസ്സിൽ സുരക്ഷാപരിശോധനകള്‍ കൃതമായി നടക്കുന്നില്ല, ടേക്​ ഓഫ് സിഗ്​നല്‍ കിട്ടിയതിനു ശേഷം യാത്ര റദ്ദാക്കുന്നു

text_fields
bookmark_border
വള്ളക്കടവ്: എയര്‍ഇന്ത്യ വിമാനങ്ങളിലെ സുരക്ഷയില്ലായ്മ യാത്രക്കാരുടെ ജീവനു ഭീഷണിയാകുന്നു. ശനിയാഴ്ച 157 യാത്രക്കാരുമായി തിരുവനന്തപുരത്തുനിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം റണ്‍വേയില്‍നിന്ന് ടേക്ഓഫ് സിഗ്നല്‍ കിട്ടിയതിനു ശേഷം യാത്ര റദ്ദാക്കേണ്ടി വന്നിരുന്നു. വിമാനം പുറപ്പെടുന്നതിന് മുമ്പുള്ള സുരക്ഷാപരിശോധനകള്‍ കൃതമായി നടപ്പാക്കാത്തത് കാരണമാണ് വിമാനത്തിന് യാത്ര റദ്ദാക്കേണ്ടി വന്നത്. പിന്നീട് സാങ്കേതിക തകരാര്‍ പരിഹരിച്ച വിമാനം ഏഴ് മണിക്കൂറിന് ശേഷമാണ് തിരികെ പറന്നത്. തിരുവനന്തപുരെത്തത്തുന്ന വിമാനങ്ങള്‍ ഗ്രൗണ്ട് എൻജിനീയര്‍മാർ പരിശോധിച്ച് അടുത്ത പറക്കലിന് സജ്ജമാണന്ന് പൈലറ്റിന് റിപ്പോര്‍ട്ട് നല്‍കണം. റിപ്പോര്‍ട്ട് പൈലറ്റ് അംഗീകരിച്ചാല്‍ മാത്രമേ വിമാനം ടേക് ഓഫ് നടത്താന്‍ അനുമതി ലഭിക്കൂ. എയര്‍ഇന്ത്യ വിമാനങ്ങളില്‍ ഇത്തരം പരിശോധനകള്‍ പലപ്പോഴും പ്രഹസനങ്ങള്‍ മാത്രമാണെന്ന് ജീവനക്കാര്‍തന്നെ പറയുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ഇന്ത്യക്ക് സാങ്കേതിക പരിശോധനകള്‍ നടത്താന്‍ സ്വന്തമായി ഹാങ്ഗര്‍ യൂനിറ്റ് തന്നെയുണ്ട്. എന്നാൽ, ഇത്തരം പരിശോധനകള്‍ കൃത്യമെല്ലന്നാണ് വിമാനങ്ങളുടെ അടിയന്തര തിരിച്ചിറക്കലുകള്‍ തെളിയിക്കുന്നത്. രണ്ടു മാസത്തിനിടെ തിരുവനന്തപരുത്തുനിന്ന് പറന്നുയര്‍ന്ന എയര്‍ഇന്ത്യയുടെയും എയര്‍ഇന്ത്യ എക്സ്പ്രസി​െൻറയും 20ലധികം വിമാനങ്ങളാണ് സങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കേണ്ടി വന്നത്. ഇതില്‍ പല വിമാനങ്ങളുടെയും സാങ്കേതിത പ്രശ്നങ്ങള്‍ അതിഗുരുതരവുമാണ്. ഇത്തരം ഗൗരവതരമായ പ്രശ്നങ്ങള്‍ മറച്ചുെവച്ച് വീണ്ടും വിമാനങ്ങള്‍ പറക്കാന്‍ യോഗ്യമാെണന്ന് കാണിച്ച് അനുമതി നല്‍കുന്നത്. തിരുവനന്തപുരത്തുനിന്ന് രാജ്യാന്തര, ആഭ്യന്തര സെക്ടറുകളിലേക്ക്് സർവിസ് നടത്തുന്ന എയര്‍ഇന്ത്യ എക്സ്പ്രസി​െൻറ 23ഒാളം വിമാനങ്ങളില്‍ പലതും 10 വര്‍ഷത്തോളം കാലപ്പഴക്കം ചെന്നവയാണ്. എട്ട് വര്‍ഷം പിന്നിട്ട എയര്‍ക്രാഫ്റ്റുകള്‍ പൂർണമായും എ.ജി.എസ് ചെക്കിങ് നടത്തിയ ശേഷം മാത്രമേ സർവിസ് നടത്താന്‍ പാടുള്ളൂ. നിലവിൽ 10 വര്‍ഷം പിന്നിട്ട വിമാനങ്ങളാണ് ഒരുവിധ സുരക്ഷയും ഇല്ലാതെ യാത്ര ചെയ്യുന്നത്. രാജ്യത്തി​െൻറ മറ്റു വിമാനത്താവളങ്ങളില്‍ സർവിസ് നടത്തി പഴക്കം വരുന്ന വിമാനങ്ങളെയാണ് എയര്‍ഇന്ത്യ തിരുവനന്തപുരത്തിന് നല്‍കുന്നത്. മുമ്പ് എയര്‍ഇന്ത്യ വിമാനങ്ങളുടെ മെയിൻറനൻസുകള്‍ മലേഷ്യയിലും സിംഗപ്പൂരിലുമാണ് നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ തിരുവനന്തപുരം ഹാങ്ഗറിലാണ് നടക്കുന്നത്. രാജ്യാന്തര വിമാനത്താവളത്തിന് സമീപം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 15 ഏക്കര്‍ ഭൂമിയില്‍ 2010 ല്‍ 110 കോടി ചെലവാക്കിയാണ് ഹാങ്ഗര്‍ യൂനിറ്റ് നിര്‍മിച്ചത്. ഒരേസമയം രണ്ടു വിമാനങ്ങളെ ഹാങ്ഗറിനുള്ളിലും രണ്ടെണ്ണം പുറത്തും പണി നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്. വിമാനങ്ങളെ പൂര്‍ണമായി അഴിച്ചുപണിയുന്നതിന് ആവശ്യമായ അത്യാധുനിക സംവിധാനങ്ങള്‍ വരെ ഹാങ്ഗറിലുണ്ട്. വിമാനങ്ങള്‍ക്കുള്ള ട്രാന്‍സിറ്റ് ചെക്കിങ്ങും നടത്തുന്നുണ്ട്. പൈലറ്റ് നല്‍കുന്ന വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുക. ഇതിനുപുറമേ, 75 മണിക്കൂര്‍ പറന്ന വിമാനങ്ങളുടെ ഇ.ടി.സി പരിശോധന, വിമാനങ്ങളുടെ പൊട്ടിയ ടയറുകള്‍ മാറ്റുക, ബെയിസ് മെയിൻറനന്‍സ്, ഭാരം അളക്കുക, കോക്ക്പിറ്റിലെ നാവിഗേഷന്‍ സംവിധാനം, വിമാനം പെയിൻറ് ചെയ്യുക തുടങ്ങിയ അറ്റകുറ്റപ്പണിയാണ് ഹാങ്ഗറില്‍ പ്രധാനമായും ചെയ്യുന്നത്. ഓരോ വിമാനവും പറക്കുന്നതിനനുസരിച്ചുള്ള അറ്റകുറ്റപ്പണിയും ഇവിടെ നടത്തുന്നുണ്ട്. 7500 മണിക്കൂര്‍ പറന്ന വിമാനങ്ങളുടെ സി ചെക്, 15,000 മണിക്കൂര്‍ പറന്ന വിമാനങ്ങളുടെ രണ്ടാംഘട്ട സി ചെക് എന്നിവക്കുള്ള സംവിധാനങ്ങള്‍ ഹാങ്ഗറില്‍ ഉണ്ട്. എയര്‍ഇന്ത്യ വിമാനങ്ങള്‍ കൃത്യനിഷ്ഠ പാലിക്കാത്ത കാരണം പലപ്പേഴും ഇവരുടെ സർവിസുകള്‍ വൈകിയെത്താറാണ് പതിവ്. അടുത്ത സർവിസിനിടക്ക് വിമാനങ്ങളെ പൂർണമായും പരിശോധിക്കാന്‍ സമയം ലഭിക്കാത്തതുമൂലം കിട്ടുന്ന സമയത്തിനിടെ പരിശോധന പൂര്‍ത്തിയാക്കിയെന്നും എല്ലാം സജ്ജമാെണന്നും കാണിച്ച് റിപ്പോര്‍ട്ട് നല്‍കാറാണ് ഗ്രൗണ്ട് എൻജിനീയര്‍മാര്‍ ചെയ്യുന്നത്. ഇത്തരം വിമാനങ്ങളാണ് അടിയന്തര തിരിച്ചിറക്കലിന് വിധേയമാകുന്നത്. മറ്റു വിമാനക്കമ്പനികളുടെ വിമാനങ്ങള്‍ ഒാരോ പറക്കിലനിടയിലും കൃതമായി പരിശോധനകള്‍ നടത്തുന്നത് കാരണം അപൂർവമായി മാത്രമാണ് തിരിച്ചിറക്കലുകൾ നടത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story