Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനുമോദന സമ്മേളനവും...

അനുമോദന സമ്മേളനവും ആദരിക്കലും

text_fields
bookmark_border
കോവളം: പൊലീസ് സ്റ്റേഷൻ ജനമൈത്രി സമിതിയുടെ ആഭിമുഖ്യത്തിൽ അനുമോദന സമ്മേളനവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. വിഴിഞ്ഞം പൊലീസ് ഇൻസ്പെക്ടർ എൻ. ഷിബുവി​െൻറ അധ്യക്ഷതയിൽ കൂടിയ സമ്മേളനം മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ.എം. ആർ. രാജഗോപാൽ, രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിനർഹനായ പൊലീസ് സൂപ്രണ്ട് കെ.ഇ. ബൈജു, ബാഡ്ജ് ഓഫ് ഓണർ നേടിയ ഫോർട്ട് എ.സി ജെ.കെ. ദിനിൽ, എസ്.ഐ കെ. മണികണ്ഠൻ ആശാരി, എസ്.പി.സി മികവിന് അവാർഡിനർഹരായ രാംദാസ്, ടി. ബിജു, സി.വി. വിജിത, പി. സന്തോഷ്, എൽ. ജയശ്രീ എന്നിവർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. നഗരസഭ കൗൺസിലർ നിസാബീഗം കോവളം എസ്.ഐ പി. അജിത്കുമാർ, ആർ. അശോകൻ, മുട്ടയ്ക്കാട് ആർ.എസ്. ശ്രീകുമാർ, ആർ. ശിശുപാലൻ, ഉപേന്ദ്രൻ കോൺട്രാക്ടർ, കോവളം ടി.എൻ. സുരേഷ്, കോവളം പി. സുകേശൻ, അയ്യൂബ്ഖാൻ, സി. ഷാജിമോൻ എന്നിവർ സംസാരിച്ചു. ഫോട്ടോ - കോവളം പൊലീസ് സ്റ്റേഷൻ ജനമൈത്രി സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനവും ആദരിക്കൽ ചടങ്ങും മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story