Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസിംഗപ്പൂരിലേക്ക് വ്യാജ ...

സിംഗപ്പൂരിലേക്ക് വ്യാജ വിസ നൽകി തട്ടിപ്പ്; ദമ്പതികൾ ഒളിവിൽ

text_fields
bookmark_border
മലയിൻകീഴ്: വ്യാജവിസ നൽകി രണ്ടുപേരിൽനിന്ന് മൂന്ന് ലക്ഷം തട്ടിയ ദമ്പതികൾ കേസിനെ തുടർന്ന് ഒളിവിൽ. പെരുകാവ് തൈവിളയിൽ വാടകക്ക് താമസിക്കുന്ന വിജയകുമാറിനെതിരെയാണ് വിസ തട്ടിപ്പിന് മലയിൻകീഴ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചെറിയകൊണ്ണി ഇറയംകോട് സ്വദേശി ഷിജോ (23) നൽകിയ പരാതിയിലാണ് കേസ്. സിംഗപ്പൂരിലേക്കുള്ള രണ്ട് വിസ നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് മൂന്ന് ലക്ഷം തട്ടുകയും മെഡിക്കൽ ഫിറ്റ്നസ് എടുപ്പിച്ച ശേഷം വ്യാജ വിസ നൽകിയെന്നുമാണ് പരാതി. വിസ വ്യാജമാണെന്നറിഞ്ഞ് പലപ്രാവശ്യം വിജയകുമാറിനെ തിരക്കിയെത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് പൊലീസിൽ പരാതിനൽകിയത്. സംഭവത്തെ സംബന്ധിച്ച് പൊലീസ് പറയുന്നത്: ഷിജോയുടെ സഹോദരി ജോലിചെയ്യുന്ന ശാസ്തമംഗലത്തെ ലാബിൽ വിജയകുമാറും ഭാര്യയും ബി.പി, ഷുഗർ തുടങ്ങിയ പരിശോധനക്ക് എത്തുമായിരുന്നു. അതിലൂടെയാണ് കുടുംബ സുഹൃത്തുക്കളാകുന്നത്. ഷിജോയെ പരിചയപ്പെട്ടപ്പോൾ വിദേശത്ത് പോകാൻ താൽപര്യമുണ്ടോ സിങ്കപ്പൂരിലേക്കുള്ള രണ്ട് വിസ ഉണ്ടെന്നും രണ്ടരലക്ഷം രൂപ വീതം ഓരോ വിസക്കും നൽകണമെന്നും പറഞ്ഞു. അങ്ങനെയാണ് ഷിജോയും ബന്ധു രഞ്ജിത്തും വിദേശത്ത് പോകാനൊരുങ്ങിയത്. വിജയകുമാറി​െൻറ സംസാരത്തിലും ഇടപെടലിലും സംശയംതോന്നിയിരുന്നില്ല. വിജയകുമാർ താൽപര്യമെടുത്ത് പാസ്പോർട്ട് എടുപ്പിക്കുകയും മെഡിക്കൽ ഫിറ്റ്നസ് നടത്തിക്കുകയും ചെയ്തു. തുടർന്ന് വിസ സ്റ്റാമ്പ് ചെയ്യണമെങ്കിൽ മുഴുവൻ തുകയും നൽകണമെന്ന് പറഞ്ഞു. തുടർന്നാണ് മൂന്ന് ഘട്ടങ്ങളിലായി മൂന്ന് ലക്ഷം രൂപ വിജയകുമാറിന് നൽകിയത്. വിജയകുമാറി​െൻറ വാടകവീട്ടിൽ പൊലീന് നടത്തിയ പരിശോധനയിൽ 12 പാസ്പോർട്ടും വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് പാഡും വിസ ഇടപാടി​െൻറ രേഖകളും കണ്ടെത്തി. നിരവധി പേരിൽനിന്ന് വിജയകുമാർ പണം തട്ടിയെടുത്തിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം.
Show Full Article
TAGS:LOCAL NEWS 
Next Story