Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗുരുദേവ കൃതികൾ...

ഗുരുദേവ കൃതികൾ അനുഭൂതിയെ വാങ്മയ ചിത്രങ്ങളായി അവതരിപ്പിച്ചു ^കെ. ജയകുമാർ

text_fields
bookmark_border
ഗുരുദേവ കൃതികൾ അനുഭൂതിയെ വാങ്മയ ചിത്രങ്ങളായി അവതരിപ്പിച്ചു -കെ. ജയകുമാർ അരുവിപ്പുറം: കവി എന്ന നിലയ്ക്ക് താൻ അനുഭവിച്ചറിഞ്ഞ അനുഭൂതിയെ സാധാരണക്കാർക്കുവേണ്ടി അസംഖ്യം വാങ്മയ ചിത്രങ്ങളായി അവതരിപ്പിക്കാൻ ശ്രമിച്ചതാണ് ഗുരുദേവ കൃതികളുടെ മഹത്വമെന്ന് മലയാളം സർവകലാശാല മുൻ വൈസ് ചാൻസലർ കെ. ജയകുമാർ. അരുവിപ്പുറം പ്രതിഷ്ഠയുടെയും മഹാശിവരാത്രി മഹോത്സവത്തി​െൻറയും ഭാഗമായി സംഘടിപ്പിച്ച ഗുരുവി​െൻറ കാവ്യപ്രപഞ്ചം സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെമ്പാടുമുള്ള മനുഷ്യർ ഒന്നാണെന്നും നന്നായിരിക്കണമെന്നുമാണ് ഗുരു പറഞ്ഞത്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന ഗുരു വചനത്തി​െൻറ മഹത്വം തിരിച്ചറിഞ്ഞ് മരഷ്യരാശി ഗുരുപാദങ്ങളിൽ സാഷ്ടാംഗം വീണ് നമസ്കരിക്കണമെന്നും ജയകുമാർ പറഞ്ഞു. മനുഷ്യാവകാശ കമീഷൻ അംഗം കെ. മോഹൻകുമാർ അധ്യക്ഷതവഹിച്ചു. മാധ്യമ പ്രവർത്തകനും ചെറുകഥാകൃത്തുമായ ബി. മുരളി, ഡോ. എം.എ. സിദ്ദീഖ്, കവയിത്രി ശാന്താ തുളസീധരൻ, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, അരുവിപ്പുറം ചീഫ് കോ-ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story