Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎൻ.ജി.ഒ യൂനിയൻ ജില്ല...

എൻ.ജി.ഒ യൂനിയൻ ജില്ല സമ്മേളനത്തിനു തുടക്കം

text_fields
bookmark_border
കൊല്ലം: കരുനാഗപ്പള്ളി ടൗൺ ക്ലബിൽ നടക്കുന്ന കേരള എൻ.ജി.ഒ യൂനിയൻ ജില്ല സമ്മേളനത്തിന് പ്രസിഡൻറ് ജി. ധന്യ പതാക ഉയർത്തിയതോടെ തുടക്കമായി. രാവിലെ 10ന് ചേർന്ന ജില്ല കൗൺസിൽ യോഗത്തിൽ ജില്ല സെക്രട്ടറി ബി. അനിൽകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബി. പ്രശോഭദാസ് വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ വിവിധ ഏരിയ കമ്മിറ്റികളെ പ്രതിനിധാനം ചെയ്ത് ജി. ജീജി, എസ്. സുഭാഷ് ചന്ദ്രൻ, ആർ. രാജി, വി. റീന, എസ്. ഷൈലാൽ, സൂസൻ തോമസ്, എ.ടി. ബാലമുരളി, പി. ഉഷാകുമാരി, ബിനു വി. നായർ , പി. മിനിമോൾ, എം. ഗീതാകുമാരി, കെ.പി. മഞ്ജേഷ് എന്നിവർ പങ്കെടുത്തു. വൈകീട്ട് മൂന്നിന് ചേർന്ന 2018 ലെ കൗൺസിൽ യോഗം പുതിയ ജില്ല ഭാരവാഹികൾ, സെക്രട്ടേറിയറ്റ് അംഗങ്ങൾ, 26 അംഗ ജില്ല കമ്മിറ്റി, 56 സംസ്ഥാന കൗൺസിൽ അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളനം ഞായറാഴ്ച സമാപിക്കും. ഞായറാഴ്ച രാവിലെ പ്രതിനിധി സമ്മേളനം നടക്കും. വൈകീട്ട് മൂന്നിന് സുഹൃദ് സമ്മേളനം കെ. വരദരാജൻ ഉദ്ഘാടനം ചെയ്യും. ജില്ല ഭാരവാഹികൾ: ബി. അനിൽകുമാർ (പ്രസി.), ബി. പ്രശോഭദാസ്, പി. സരസ്വതിയമ്മ (വൈസ് പ്രസി.), സി. ഗാഥ (സെക്ര), വി. േപ്രം, വി.ആർ. അജു (ജോ. സെക്ര.), ബി. സോളമൻ (ട്രഷ.), എസ്. ശ്രീകുമാർ, എം. അൻസർ, എ. അജി, ആർ. ഷാജി, എം.എസ്. ബിജു, ജെ. രതീഷ് കുമാർ, ആർ. രതീഷ് കുമാർ, എം.എം. നിസാമുദ്ദീൻ, ബി. സുജിത്, എസ്. ഷാഹിർ (സെക്രട്ടേറിയറ്റ് അംഗങ്ങൾ).
Show Full Article
TAGS:LOCAL NEWS 
Next Story