Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​ത്രീസുരക്ഷക്ക്​...

സ്​ത്രീസുരക്ഷക്ക്​ സർക്കാറി​െൻറ പ്രഥമപരിഗണന ^മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

text_fields
bookmark_border
സ്ത്രീസുരക്ഷക്ക് സർക്കാറി​െൻറ പ്രഥമപരിഗണന -മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കൊല്ലം: സ്ത്രീകളുടെ സുരക്ഷക്കും ക്ഷേമത്തിനും സംസ്ഥാന സർക്കർ പ്രഥമപരിഗണന നൽകുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. 'സ്ത്രീസുരക്ഷയും സ്ത്രീ പക്ഷനിയമങ്ങളും' വിഷയത്തിൽ സംസ്ഥാന വനിത കമീഷൻ കടപ്പാക്കട സ്പോർട്സ് ക്ലബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമങ്ങളെ ശക്തമായി നേരിടും. പുതിയ ബജറ്റി​െൻറ 14 ശതമാനവും സ്ത്രീ കേന്ദ്രീകൃത പദ്ധതികൾക്കായാണ് നീക്കിെവച്ചിട്ടുള്ളത്. വിഷയത്തിലുള്ള സർക്കാറി​െൻറ ആത്മാർഥമായ സമീപനത്തി​െൻറ ഭാഗമാണ് വനിത വികസനവകുപ്പി​െൻറ രൂപവത്കരണം. സ്ത്രീകൾക്ക് സ്വതന്ത്രചുമതലയുള്ള പൊലീസ് സ്റ്റേഷനുകൾ നിലവിൽ വരാൻ പോകുകയാണ്. ജില്ലയിൽ 150 നിർഭയ വളൻറിയർമാർക്ക് പരിശീലനം നൽകിക്കഴിെഞ്ഞന്നും മന്ത്രി പറഞ്ഞു. വനിത കമീഷൻ അംഗം അഡ്വ. എം.എസ്. താര അധ്യക്ഷത വഹിച്ചു. ഗീത നസീർ വിഷയാവതരണം നടത്തി. മുൻ എം.എൽ.എ ആർ. ലതാദേവി, സൂസൻ കോടി, ഹണി ബഞ്ചമിൻ എന്നിവർ സംസാരിച്ചു. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ചചെയ്ത ഓപൺ ഫോറത്തോടെയാണ് സെമിനാർ സമാപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story