Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇടക്കാട് നീർത്തട...

ഇടക്കാട് നീർത്തട മേഖലയിൽ 300 അടി താഴ്ചയിൽ കുഴൽകിണർ

text_fields
bookmark_border
ശാസ്താംകോട്ട: പോരുവഴി പഞ്ചായത്ത് ജൈവ വൈവിധ്യ നീർത്തടമേഖലയായി പ്രഖ്യാപിച്ച ഇടക്കാട് തെക്ക് 300 അടി താഴ്ചയിലും ഒരടിവീതിയിലും കൂറ്റൻ കുഴൽകിണർ നിർമിച്ചതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. നൂറ് കണക്കിന് കുടുംബങ്ങളുടെയും മൂന്ന് ദലിത് സെറ്റിൽമ​െൻറ് കോളനികളുടെയും കുടിവെള്ളം മുട്ടിക്കാൻ ഇടയാക്കുന്ന കുഴൽകിണർ പണിതിരിക്കുന്നത് അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ്. സ്ഥാപനത്തിലെ രണ്ടാമത്തെ കുഴൽകിണർ ആണിത്. ഭൂഗർഭ ജലവകുപ്പി​െൻറ അനുമതിയോടെയാണ് നിർമാണം നടത്തിയത്. പ്രദേശത്തി​െൻറ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുക്കാതെ അനുമതിനൽകിയതിന് പിന്നിൽ വഴിവിട്ട താൽപര്യങ്ങളുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്തി​െൻറ അനുമതി ഇല്ലെന്നും അവർ ആരോപിക്കുന്നു. കുഴിക്കൽ പൂർത്തിയായെങ്കിലും മോട്ടോർ സ്ഥാപിക്കുന്നത് നാട്ടുകാർ ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. ഞായറാഴ്ച വൈകീട്ട് കുഴൽകിണറിനെതിരെ നാട്ടുകാർ ഇടക്കാട് തെക്ക് പ്രതിഷേധസംഗമം സംഘടിപ്പിക്കും. അതേസമയം പ്രശ്നത്തിൽ പൊലീസ് ജനവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സമരസമിതി കുറ്റപ്പെടുത്തുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story